പയ്യന്നൂർ ∙ കോടിയത്ത് പടിഞ്ഞാറേ വീട്ടിൽ ഗൗരിയമ്മ 77-ാം വയസ്സിൽ രാമന്തളി സ്കൂളിൽ പത്താം തരം തുല്യത പരീക്ഷയ്ക്കു പഠിക്കുന്ന തിരക്കിലാണ്. ഒക്ടോബറിൽ നടക്കുന്ന പരീക്ഷ എഴുതി പാസ്സാകണം.1961 മാർച്ചിൽ ഈ വിദ്യാലയത്തിൽനിന്ന് ഏഴാം ക്ലാസ് പരീക്ഷ എഴുതി ഇറങ്ങിയതാണ്.
മേയ് അഞ്ചിന് 13-ാം വയസ്സിൽ കല്യാണം കഴിഞ്ഞു. മേയ് ഒന്നിന് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോൾ അതു നോക്കാൻ പോയില്ല.
കല്യാണത്തിൽ പങ്കെടുക്കാനെത്തിയ സഹപാഠികളാണ് ഏഴാം ക്ലാസ് പാസായത് പറഞ്ഞത്.തുടർ പഠനത്തിന് പയ്യന്നൂരിൽ വരണം.
യാത്രാ സൗകര്യമില്ലാത്തതിനാൽ കല്യാണശേഷം പഠനം എന്ന ആഗ്രഹം നടന്നില്ല. ഭർത്താവ് കൃഷ്ണൻ നായർ അധ്യാപകനായിരുന്നു.
പഠിക്കാനുള്ള മോഹം മനസ്സിൽ കൊണ്ടുനടന്നു. പ്രായം കൂടുന്തോറും പഠനം എന്ന മോഹം വർധിച്ചു.
ഒടുവിൽ സാക്ഷരത തുല്യത പരീക്ഷയ്ക്ക് ചേരാൻ മോഹമുണ്ടായി.
എന്നാൽ ഏഴാം ക്ലാസ് ജയിച്ച സർട്ടിഫിക്കറ്റ് കിട്ടിയില്ല. ഒടുവിൽ ഒപ്പം പഠിച്ചവർ സാക്ഷ്യപ്പെടുത്തിയാണ് പത്താം തരം തുല്യത പരീക്ഷയ്ക്ക് ചേർന്നത്.
സഹോദരങ്ങളും ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യൻ പ്രതിനിധിയായ സഹോദരപുത്രി സൗമ്യയും പൂർണ പിന്തുണ നൽകി ഒപ്പം നിന്നപ്പോൾ പഠനത്തിന് പ്രായം തടസ്സമായില്ല. രാമന്തളി സ്കൂളിൽ തുല്യത പരീക്ഷയ്ക്ക് പഠിക്കുന്ന ഗൗരിയമ്മയ്ക്ക് സഹോദരൻ രാജശേഖരൻ ഉച്ചഭക്ഷണവുമായെത്തും.
ഈ പഠിതാവിനെ സാക്ഷരതാ പ്രവർത്തകരുടെ ഓണാഘോഷത്തിൽ ആദരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]