പയ്യന്നൂർ മേഖലയിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടങ്ങൾ. വെള്ളൂർ, കിഴക്കുമ്പാട് പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെടുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു.
വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പയ്യന്നൂർ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരങ്ങൾ വെട്ടിമാറ്റി മണിക്കൂറുകൾക്കുള്ളിൽ ഗതാഗതം പുനഃസ്ഥാപിച്ചു. സമാനമായ രീതിയിൽ കാങ്കോൽ കൊളേക്കര പാലത്തിനടുത്ത് ഉണ്ടായ ശക്തമായ കാറ്റിൽ സ്വകാര്യ കമ്പനിയുടെ മേൽക്കൂരയുടെ ഒരു ഭാഗം റോഡിലേക്ക് പതിച്ചു.
ഇതിനെത്തുടർന്ന് പാലത്തിലേക്കുള്ള ഗതാഗതം പൂർണമായി നിലച്ചു. പയ്യന്നൂരിലും കാങ്കോൽ സബ് സ്റ്റേഷനിലും നിന്നുമെത്തിയ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി തകർന്ന ഭാഗങ്ങൾ നീക്കം ചെയ്യുകയും ഗതാഗത തടസ്സം പരിഹരിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

