
ഇരിട്ടി ∙ ആറളം ഫാം പുനരധിവാസ മേഖലയിൽ ശമനമില്ലാതെ കാട്ടാനക്കലി. കഴിഞ്ഞ രാത്രി ബ്ലോക്ക് 9ലെ കാളിക്കയത്ത് പുഷ്പ രമേശിന്റെ വീടിനു മുകളിലേക്ക് കാട്ടാന പ്ലാവ് മറിച്ചിട്ടു.
വീട്ടുമുറ്റത്തെത്തിയ ആന ചക്ക പറിച്ചുതിന്ന ശേഷമാണു പ്ലാവ് വീടിനു മുകളിലേക്ക് തള്ളിയിട്ടത്. വനം ആർആർടി എത്തി പ്ലാവ് മുറിച്ചുമാറ്റി.
ബ്ലോക്ക് 9ൽ തന്നെ പ്ലോട്ട് നമ്പർ 448 ലെ കായ്ഫലമുള്ള തെങ്ങും ആന മറിച്ചിട്ടു.
ആർആർടി എത്തി മടങ്ങിയശേഷം രാത്രി 2.30ന് ആണ് ആന വീണ്ടുമെത്തി തെങ്ങ് നശിപ്പിച്ചത്. ബ്ലോക്ക് 13ൽ സിനോജിന്റെ വീട്ടുമുറ്റത്തെ വാഴ നശിപ്പിച്ചശേഷം വൈദ്യുതി സർവീസ് വയർ ഉൾപ്പെടെ ആന വലിച്ചുപൊട്ടിച്ചു.
4 മാസത്തിനിടെ 17 വീടുകൾക്കുനേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]