
കല്യാശ്ശേരി ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഇരുകരകളിലായ കല്യാശ്ശേരിക്കാർക്ക് നടന്നുപോകാൻ പുതിയ മേൽ നടപ്പാലം (ഫൂട്ട് ഓവർ ബ്രിജ്) അനുവദിച്ചു. നിർദിഷ്ട
മേൽ നടപ്പാലം കല്യാശ്ശേരി മോഡൽ പോളിടെക്നിക്കിനും കെപിആർ ഗോപാലൻ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിനും ഇടയിലുള്ള സ്ഥലത്ത് നിർമിക്കണമെന്ന ആവശ്യം ശക്തമായി.
മോഡൽ പോളിടെക്നിക്കിന് സമീപം തെക്ക് വശത്താണ് നിലവിൽ മേൽ നടപ്പാലം സ്ഥാപിക്കാൻ സ്ഥലം നിർണയിച്ചിട്ടുള്ളത്. 3.5 മീറ്റർ വീതിയിൽ വാക്വേയ് ബ്രിജിന്റെ ഇരുഭാഗത്തും ഏണിപ്പടികൾ സ്ഥാപിക്കാൻ സ്ഥലപരിമിതി ഉണ്ട്.
വീതി കുറച്ചു നിർമിക്കേണ്ടി വരുമെന്നു ദേശീയപാത നിർമാണ കരാറുകാർ അറിയിച്ചു.
ആൾത്തിരക്കില്ലാത്ത സ്ഥലമാണ് നിലവിൽ മേൽ നടപ്പാലം നിർമിക്കാൻ തിരഞ്ഞെടുത്തതെന്നാണു ആക്ഷേപം. വിദ്യാർഥികൾക്കും നാട്ടുകാർക്കും ദേശീയപാതയുടെ ഇരുവശത്തേക്കും കടക്കാൻ നടപ്പാലം വേണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്.
പോളിടെക്നിക്കിനു പടിഞ്ഞാറ് ഭാഗത്ത് വയൽ പ്രദേശത്തേക്ക് തുറന്നുകിട്ടുന്ന നിലയിൽ സ്ഥാപിക്കുകയാണെങ്കിൽ ഇത് നോക്കുകുത്തിയായി മാറും. ജനങ്ങൾക്ക് സൗകര്യപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന തിരക്കേറിയ ഇടത്ത് മേൽ നടപ്പാലം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കല്യാശ്ശേരി പഞ്ചായത്ത് അധികൃതർ കലക്ടർക്കു നിവേദനം നൽകും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പഞ്ചായത്ത്, വില്ലേജ് ഓഫിസ് തുടങ്ങിയ ഇടങ്ങളിലേക്കും ജനങ്ങൾക്ക് എളുപ്പത്തിൽ കടന്നുപോകാൻ സാധിക്കുന്ന സ്ഥലത്ത് നടപ്പാലം നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]