കണ്ണൂർ∙ ആറു മാസത്തിനുള്ളിൽ കണ്ണൂർ സിറ്റി പൊലീസ് സൈബർ സെൽ കണ്ടെത്തി തിരികെ നൽകിയത് 300 നഷ്ടപ്പെട്ട മൊബൈൽ ഫോൺ.
സിറ്റി പൊലീസ് കമ്മിഷണർക്കു കീഴിൽ വന്ന പരാതികളിലാണ് ഇത്രയും ഫോൺ അന്വേഷിച്ചു കണ്ടെത്തിയത്. 16 ദിവസത്തിനുള്ളിൽ കണ്ടെത്തിയ 33 ഫോണുകൾ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ കമ്മിഷണർ പി.നിധിൻരാജ് ഉടമകൾക്കു കൈമാറി.
കണ്ണൂരിൽനിന്നു നഷ്ടമായ ഫോണുകൾ ഇതര സംസ്ഥാനങ്ങളിൽനിന്നാണു കൂടുതലും കണ്ടെത്തിയതെന്ന് കമ്മിഷണർ പറഞ്ഞു.
തമിഴ്നാട്, ഉത്തർപ്രദേശ്, ഡൽഹി, കർണാടക സംസ്ഥാനങ്ങളിൽനിന്നു നേരിട്ടോ പൊലീസ് വഴിയോ കുറിയർ വഴിയോ ആണ് എത്തിച്ചത്.
ഫോൺ നഷ്ടപ്പെട്ടാൽ
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ സിം കാർഡ് ഡ്യൂപ്ലിക്കറ്റ് എടുത്ത് ഉടൻ പൊലീസിലോ സൈബർ പൊലീസിലോ പരാതി നൽകണം. പരാതി രസീത് ഉപയോഗിച്ച് സിഇഐആർ പോർട്ടൽ (https://www.ceir.gov.in) വഴി ഫോണിലുള്ള മുഴുവൻ ഐഎംഇഐ നമ്പറുകളുടെ വിവരങ്ങളും നൽകിയാൽ ഫോൺ ബ്ലോക്ക് ആവും.
ഈ ഫോണിൽ പിന്നീട് ആരെങ്കിലും സിം കാർഡ് ഇടുകയാണെങ്കിൽ പൊലീസിനു വിവരം ലഭിക്കും.
പരാതി നൽകിയ ശേഷം ഫോൺ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ ഉടമസ്ഥരിൽനിന്നു നഷ്ടപ്പെട്ട
ഫോൺ ആണോ എന്നു മനസ്സിലാക്കാൻ സഞ്ചാർസാഥി (https://sancharsaathi.gov.in) എന്ന വെബ്സൈറ്റിലെ Know Genuineness of Your Mobile Handset എന്ന ഓപ്ഷൻ വഴി ഐഎംഇഐ നമ്പർ നൽകിയാൽ മതി.
ഫോണുകളിൽ അധികവും കണ്ടെത്തിയത് ഇതര സംസ്ഥാനങ്ങളിൽ
∙സൈബർ സെൽ എഎസ്ഐ എം.ശ്രീജിത്ത്, സിപിഒ പി.കെ.ദിജിൻരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നഷ്ടപ്പെട്ട ഫോണുകളെക്കുറിച്ചുള്ള അന്വേഷണം.
ഫോൺ നഷ്ടപ്പെടുന്ന പരാതികൾ കൂടിയതോടെയാണ് കണ്ടെത്തൽ ഊർജിതപ്പെടുത്താൻ കമ്മിഷണർ ആവശ്യപ്പെട്ടത്. ജില്ലയിൽനിന്നു നഷ്ടപ്പെടുന്ന ഫോണുകളിൽ അധികവും ഇതര സംസ്ഥാനങ്ങളിലാണ് എത്തുന്നതെന്ന് അന്വേഷിച്ച എഎസ്ഐ എം.ശ്രീജിത്ത് പറഞ്ഞു.
ഫോൺ ലഭിക്കുന്നവർ കുറഞ്ഞ വിലയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികൾക്കു വിൽക്കും.
അവർ മറിച്ചുവിൽക്കുകയോ ബന്ധുക്കൾക്കു കൈമാറുകയോ ചെയ്യും. ഇങ്ങനെയാണ് ഇതര സംസ്ഥാനങ്ങളിലെത്തുന്നത്.
ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ പരാതി നൽകി, പോർട്ടലിൽ റജിസ്റ്റർ ചെയ്യുക. 70 ശതമാനം ഫോണും തിരികെ ലഭിക്കുന്നുണ്ടെന്ന് ശ്രീജിത്ത് പറഞ്ഞു.
പാളയത്തെ ഫൗസിയയുടെ ഫോൺ ഓട്ടോയിൽ നഷ്ടമായത് മേയ് 22ന് ആയിരുന്നു. ജൂൺ 20ന് ഫോൺ കണ്ടെത്തി പൊലീസ് വിവരം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]