
പാക്ക് ചാരവൃത്തിക്കേസ്: അറസ്റ്റിലായ ട്രാവൽ വ്ലോഗർ ജ്യോതി കണ്ണൂരിൽ തങ്ങിയത് ഒരുരാത്രി
കണ്ണൂർ ∙ പാക്ക് ചാരവൃത്തിക്കേസിൽ അറസ്റ്റിലായ ട്രാവൽ വ്ലോഗർ ജ്യോതി മൽഹോത്ര കണ്ണൂരിൽ തങ്ങിയത് ഒരു രാത്രി. കാങ്കോൽ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിൽ പോകാനായി ജനുവരി 15ന് ആണ് ജ്യോതി കണ്ണൂരിൽ എത്തിയത്.
ബെംഗളൂരുവിൽനിന്ന് കണ്ണൂരിലെത്തിയ ജ്യോതി പയ്യാമ്പലത്തെ റിസോർട്ടിൽ തങ്ങി പിറ്റേന്ന് രാവിലെ കാങ്കോലിലേക്കു പോയി. വേട്ടയ്ക്കൊരുമകൻ തെയ്യം കണ്ട് തൊഴുത ജ്യോതി പിന്നീടു കോഴിക്കോട്ടേക്കു പോയി.
ബജറ്റ് ഫ്രൻഡ്ലി കേരളയാത്ര എന്ന പേരിൽ കേരള സന്ദർശനത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. 2023 ജനുവരിയിലാണ് ജ്യോതി ആദ്യം കണ്ണൂരിത്തിലെത്തുന്നത്.
ജ്യോതിയുടെ കണ്ണൂർ യാത്രയെക്കുറിച്ച് നേരത്തേ പറഞ്ഞു: കെ.സുരേന്ദ്രൻ
കണ്ണൂർ ∙ പാക്ക് ചാരവൃത്തിക്കേസിൽ അറസ്റ്റിലായ ട്രാവൽ വ്ലോഗർ ജ്യോതി മൽഹോത്ര കണ്ണൂരിലെത്തിയത് കേരള ടൂറിസത്തിന്റെ സ്പോൺസർഷിപ്പിലെന്ന് താൻ ഒരുമാസം മുൻപേ പറഞ്ഞതായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മേയ് 31ന് ആണ് സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്.
‘പിണറായി വിജയന്റെ മരുമകൻ നിയന്ത്രിക്കുന്ന കേരള ടൂറിസമാണ് ചാരവനിതയുടെ കണ്ണൂർ ട്രിപ് സ്പോൺസർ ചെയ്തത്. ആരെയാണ് ജ്യോതി മൽഹോത്ര കണ്ടത്? എവിടേക്കാണു പോയത്? എന്തായിരുന്നു അജൻഡ? എന്തുകൊണ്ടാണ് ചാരവനിതയ്ക്ക് കേരളം പരവതാനി വിരിച്ചത്.
രാജ്യത്തിനകത്തും പുറത്തും ഭീഷണിയായവർക്കു സുരക്ഷിത സ്വർഗമായി കേരളത്തെ മാറ്റുകയാണ് പിണറായി ചെയ്യുന്നത്’ എന്നാണ് സുരേന്ദ്രൻ എക്സിൽ കുറിച്ചത്. കാങ്കോൽ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില എത്തിയ ജ്യോതി ക്ഷേത്രത്തിൽനിന്നുള്ള തെയ്യത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു.
ഇന്ത്യാ വിരുദ്ധ പരാമർശങ്ങളിൽ ആകൃഷ്ടനായാണു മുഹമ്മദ് റിയാസ് ജ്യോതിയെ ക്ഷണിച്ചതെന്നു സുരേന്ദ്രൻ ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]