
കണ്ണൂർ ജില്ലയിൽ ഇന്ന് (08-07-2025); അറിയാൻ, ഓർക്കാൻ
താലൂക്ക് ആശുപത്രി വാർഡുകൾ മാറ്റി
തളിപ്പറമ്പ് ∙ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം, കുട്ടികളുടെ വാർഡ്, ഗർഭിണിയുടെ വാർഡ്, പുരുഷന്മാരുടെ വാർഡ്, സ്ത്രീകളുടെ വാർഡ് എന്നിവ പുതിയ കെട്ടിടത്തിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു. ഓർത്തോ, മാനസിക, സർജറി വിഭാഗങ്ങൾ എന്നീ ഒപി സേവനങ്ങൾ പഴയ അത്യാഹിത വിഭാഗത്തിലായിരിക്കും പ്രവർത്തിക്കുക.
അഭിമുഖം മാറ്റി
തളിപ്പറമ്പ് ∙ താലൂക്ക് ഓഫിസ് പരിസരത്ത് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി ഓൺലൈൻ സർവീസ് സെന്റർ, കോഫി ബങ്ക് അനുവദിക്കുന്നതിനായി ഇന്നു നിശ്ചയിച്ച അഭിമുഖം 15 ലേക്കു മാറ്റി. ഫോൺ– 9995511209.
സീറ്റ് ഒഴിവ്
പാറാൽ ∙ ദാറുൽ ഇർഷാദ് അറബിക് കോളജിൽ അഫ്സൽ ഉലമ പ്രീമിനറി, ബി എ അഫ്സലുൽ ഉലമ എന്നീ കോഴ്സുകൾക്ക് സീറ്റുകൾ ഒഴിവുണ്ട്. 9947646164, 9995959989
അധ്യാപക ഒഴിവ്
ന്യൂമാഹി ∙ എംഎം എച്ച്എസ്എസിൽ യുപി വിഭാഗത്തിൽ താൽക്കാലിക അധ്യാപകന്റെ ഒഴിവുണ്ട്.
9895946782.
തെങ്ങിൻതൈകൾ
കൂത്തുപറമ്പ് ∙ കൃഷി ഭവനിൽ കുറ്റ്യാടി ഇനം തെങ്ങിൻ തൈകൾ എത്തിയിട്ടുണ്ട്. സബ്സിഡി നിരക്കിൽ തെങ്ങ് ഒന്നിന് 50 രൂപയാണു വില.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]