
കണ്ണൂർ ജില്ലയിൽ ഇന്ന് (08-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കെടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന : കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിലെ സ്കൂളുകളിൽ നടന്ന കെടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന കണ്ണൂർ ജിവിഎച്ച്എസ്എസ് സ്പോർട്സ് സ്കൂളിൽ നടക്കും. കാറ്റഗറി രണ്ട്, മൂന്ന് വിഭാഗങ്ങൾക്ക് 13, 14,15 തീയതികളിലും കാറ്റഗറി ഒന്ന്, നാല് വിഭാഗങ്ങൾക്ക് 22, 23 തീയതികളിലും രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ പരിശോധന നടക്കും.
ലോട്ടറി വിൽപന; അപേക്ഷ ക്ഷണിച്ചു
ക്ഷേമനിധി അംഗങ്ങളായ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരിൽനിന്നും വിൽപനക്കാരിൽനിന്നും ബീച്ച് അംബ്രല്ലയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ വഴിയോര വിൽപന നടത്തുന്ന, ഭാഗ്യക്കുറി ക്ഷേമനിധി അംഗമായിരിക്കണം. 25ന് അകം അപേക്ഷിക്കാം. ഫോൺ: 0497 2701081
അധ്യാപക ഒഴിവ്
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളജിൽ കെമിസ്ട്രി വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. 13ന് അകം അപേക്ഷിക്കണം. 15ന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖം. ഫോൺ: 0497 2746175.
ബ്ലോക്ക് കോഓർഡിനേറ്റർ ഒഴിവ്
ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദത്തോടൊപ്പം ടെക്നോളജി ആൻഡ് സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ രണ്ട് വർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 26ന് അകം റജിസ്റ്റർ ചെയ്യണം.
കുയ്യാലി റെയിൽവേ ഗേറ്റ് അടച്ചിടും
തലശ്ശേരി ∙ കുയ്യാലി റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി ഇന്നു രാവിലെ 8 മുതൽ 4 വരെ അടയ്ക്കും.
കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്ര
തലശ്ശേരി ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ വിനോദ യാത്ര. നാളെ മൂന്നാർ, അതിരപ്പള്ളി, മലക്കപ്പാറ, സിൽവർ സ്റ്റോം. 11ന് നിലമ്പൂർ, വയനാട് ജംഗിൾ സഫാരി. 16ന് മൂന്നാർ, 18ന് വയനാട്, 23ന് ഗവി, 25ന് പൈതൽമല, റാണിപുരം. ഫോൺ: 9497879962.
മെഡിക്കൽ ക്യാംപ്
കണ്ണൂർ ∙ ചിറക്കൽ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി ഉദ്ഘാടനം ചെയ്തു. കെ.അനിൽകുമാർ അധ്യക്ഷനായി. തുടർ ദിവസങ്ങളിൽ ആറാംകോട്ടം സ്കൂളിൽ ഹോമിയോ മെഡിക്കൽ ക്യാംപും പനങ്കാവ് സ്കൂളിൽ അലോപ്പതി മെഡിക്കൽ ക്യാംപും നടക്കും.
വൈദ്യുതി മുടങ്ങും
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സാലി സൺസ്, എസ്എസ് പോളിമർ, ഹോളിവുഡ്, ടിബക്ക്, ന്യൂ വിക്ടറി, ഗ്യാലക്സി, നാലുപെരിയ, നെടുകുളം, നെടുകുളം സ്കൂൾ, നെടുകുളം ടവർ, വെള്ളാവിൽ പീടിയ, ചോല ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 മുതൽ 1 വരെ.|
മയ്യിൽ ∙ ഗുഹ റോഡ്, ചാലങ്ങോട് ട്രാൻസ്ഫോമർ പരിധി 8.30–3.00.