
കണ്ണൂർ ജില്ലയിൽ ഇന്ന് (08-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗതം നിരോധിച്ചു: തളിപ്പറമ്പ് ∙ പൊക്കുണ്ട്, കൂനം, കുളത്തൂർ, കണ്ണാടിപ്പാറ– നടുവിൽ റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ചുഴലി മുതൽ കണ്ണാടിപ്പാറ കവല വരെ ഇന്നു മുതൽ 5 ദിവസത്തേക്കു ഗതാഗതം നിരോധിച്ചു.
ഇലക്ട്രോണിക് വീൽചെയറിന് അപേക്ഷിക്കാം
∙ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നു ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്യുന്നു. പയ്യന്നൂർ നഗരസഭയിലെ 10, 11, 33, 40 വാർഡുകൾ, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ ഒന്നാം വാർഡ്, പെരളം കൊഴുമ്മൽ വാർഡ്, മാടായി പഞ്ചായത്തിലെ വാർഡ് 14, കുഞ്ഞിമംഗലം പഞ്ചായത്തിലെ തെക്കുമ്പാട് വാർഡ്, കല്യാശ്ശേരി പഞ്ചായത്ത് വാർഡ് 14, മാട്ടൂൽ പഞ്ചായത്തിലെ വാർഡ് 15 എന്നിവിടങ്ങളിലെ 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 10നു വൈകിട്ട് 5നു മുൻപായി കണ്ണൂർ സാമൂഹിക നീതി ഓഫിസിൽ നൽകണം. 8281999015
പ്രധാനമന്ത്രി ഇന്റേൺഷിപ് പദ്ധതി; വെബിനാർ
∙ പ്രധാനമന്ത്രി ഇന്റേൺഷിപ് പദ്ധതിയെക്കുറിച്ച് യുവജനങ്ങൾക്ക് അവബോധം നൽകാൻ ട്രെയ്നിങ് റിസർച് എജ്യുക്കേഷൻ ആൻഡ് എംപവർമെന്റ് ഫൗണ്ടേഷനുമായി ചേർന്ന് കേന്ദ്ര യുവജന കായിക മന്ത്രാലയം വെബിനാർ നടത്തുന്നു. 21–24 വയസ്സുകാർക്ക് അപേക്ഷിക്കാം. പ്രതിമാസ സ്റ്റൈപൻഡ് 5000 രൂപ വരെ ലഭിക്കും. പങ്കെടുക്കാൻ: ഏപ്രിൽ 15ന് അകം [email protected] എന്ന ഇമെയിലിൽ ബയോഡേറ്റയോ 9400598000 എന്ന നമ്പറിൽ PMI എന്ന് സന്ദേശം അയയ്ക്കുകയോ ചെയ്യാം.
അസാപ് കേരള തൊഴിൽമേള 12ന്
∙ കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്യൂണിറ്റി സ്കിൽ പാർക്കിൽ 12ന് ജോബ് ഫെയർ നടക്കും. റജിസ്റ്റർ ചെയ്യാൻ: https://forms.gle/TtkYmYZH2Tnh4J5v7. അല്ലെങ്കിൽ JOBFAIR എന്ന് 9495999712 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യുക.
ക്ഷേമനിധി തീയതി നീട്ടി
∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് നിബന്ധനകൾക്കു വിധേയമായി 3 വർഷ കാലയളവ് വരെയുള്ള കുടിശിക ഒടുക്കുന്നതിനുള്ള സമയപരിധി 30 വരെ നീട്ടി. ഇമെയിൽ: [email protected]. 0497-2705197
ചെസ് ചാംപ്യൻഷിപ് നാളെ
പറശ്ശിനിക്കടവ്∙ ടീം കണ്ണൂർ സോൾജിയേഴ്സിന്റെയും ജില്ലാ ചെസ് അസോസിസിയേഷന്റെയും നേതൃത്വത്തിൽ നമുക്ക് ലഹരി ചെസാണ് എന്ന മുദ്രാവാക്യവുമായി നാളെ തവളപ്പാറ ടീം സോൾജിയേഴ്സ് കോംപ്ലക്സിൽ അഭിജിത്ത് സ്മാരക ജില്ലാതല ചെസ് ചാംപ്യൻഷിപ് നടത്തും. വിജയികൾക്ക് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഫോൺ: 9446988561.
മെഗാ ഇ – ചലാൻ അദാലത്ത് നാളെ ഇരിട്ടിയിൽ
ഇരിട്ടി∙ റൂറൽ ജില്ലാ പൊലീസും മോട്ടർ വാഹനവകുപ്പും ചേർന്നു സംഘടിപ്പിക്കുന്ന മെഗാ ഇ – ചലാൻ അദാലത്ത് നാളെ 10ന് ഇരിട്ടി ഡിവൈഎസ്പി ഓഫിസ് പരിസരത്ത് നടക്കും. വാഹന സംബന്ധമായ നിയമലംഘന കേസുകളിൽ പിഴ അടച്ചു നടപടികളിൽപെടാതെ പരിഹാരത്തിന് അവസരം ഒരുക്കിയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. യുപിഎ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ മുഖേന മാത്രമേ പിഴ സ്വീകരിക്കൂവെന്ന് അധികൃതർ അറിയിച്ചു.