കരിവെള്ളൂർ ∙ ചീമേനി നിടുംബയിലെ ഓട്ടോഡ്രൈവർ യു.ഭാസ്കരൻ (61) ആദ്യം കീഴടക്കിയത് തന്നെ തോൽപിക്കാനെത്തിയ കാൻസറിനെയാണ്. ഇപ്പോൾ സ്നേഹംകൊണ്ട് നാടിന്റെ മനസ്സിനെയും കീഴടക്കുകയാണ് ഭാസ്കരൻ.
ഭാസ്കരന്റെ ഓട്ടോയിൽ കാൻസർ രോഗികൾക്ക് 10 കിലോമീറ്റർവരെ യാത്ര സൗജന്യമാണ്. നാലുവർഷം മുൻപാണ് ഭാസ്കരൻ കാൻസർ രോഗിയാണെന്നു തിരിച്ചറിയുന്നത്.
പ്രതിസന്ധിയെ പുഞ്ചിരിയോടെ നേരിടാൻ തീരുമാനിച്ചു. മൂന്നുവർഷം മുൻപ് ഓട്ടോറിക്ഷ വാങ്ങി.
കാൻസർ രോഗികളെയും ഒപ്പംനിർത്തണമെന്ന തോന്നലാണ് സൗജന്യ യാത്രയെന്ന തീരുമാനത്തിനു പിന്നിൽ.
പരിചയമുള്ളവരും അല്ലാത്തവരുമായ രോഗികൾ മിക്കപ്പോഴും യാത്ര ചെയ്യാറുണ്ട്. ആശുപത്രിയിൽ പോകുന്നതിനു ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിലേക്കാണ് കൂടുതൽ ആളുകളും ഓട്ടോ വിളിക്കാറ്.
40 വർഷം ചീമേനിയിൽ ചുമട്ടുതൊഴിലാളിയായിരുന്നു. ഒഴിവുസമയം നാടൻപണികളിലും സജീവമാകും.
ഇനി മംഗളൂരുവിലെ ആശുപത്രിയിൽ ആറുമാസത്തിലൊരിക്കൽ പരിശോധനയ്ക്കു ചെന്നാൽ മതിയെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഭാര്യ കെ.ഷീബ.
മക്കൾ: സിബിത്ത് ലാൽ, സിബിന, അഭിനവ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

