കണ്ണൂർ ∙ മൂന്നാം നില… 45 പടികൾ!!! ഇത്രയും കയറി എത്തുമ്പോഴേക്കും ആൾ ഒരുവിധം പരുവമാകും.
ഭിന്നശേഷിക്കാരായാൽ പറയുകയും വേണ്ട. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഓഫിസിലെത്താൻ ലിഫ്റ്റോ റാംപോ ഇല്ല.
കോൺക്രീറ്റ് പടികൾ മാത്രമാണ് ശരണം. ദിവസേന നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന ഓഫിസിനാണ് ഈ ഗതികേട്. ഫോർട്ട് റോഡ് വി.കെ.കോംപ്ലക്സിലാണു കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഈ ഓഫിസ്.
ഓഫിസിനെ ആശ്രയിച്ച് എത്തുന്നതിൽ ഭൂരിഭാഗവും 60 വയസ്സ് പിന്നിട്ടവരാണ്.
പ്രായത്തിന്റെ അവശത അനുഭവിക്കുന്നവരും ഭിന്നശേഷിക്കാരും ഓഫിസിലെത്താൻ അനുഭവിക്കുന്ന പ്രയാസം പറഞ്ഞ് അറിയിക്കാനാകാത്തതാണ്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ഭിന്നശേഷിക്കാരായ ഗുണഭോക്താക്കളെ സ്ട്രെച്ചറിലും വോക്കറിലും ഓഫിസിൽ എത്തിക്കേണ്ട
സ്ഥിതിയാണ്.
കഴിഞ്ഞ ആഴ്ചയും ഒരാളെ സ്ട്രെച്ചറിലാണു എത്തിച്ചിരുന്നത്. ആരോഗ്യ പ്രശ്നമുള്ളവർക്കു പരസഹായം കൂടാതെ ഓഫിസിൽ എത്താനാകില്ല.
നേരത്തെ പടികൾക്കു കൈവരിയുണ്ടായിരുന്നില്ല. പരാതിയെ തുടർന്ന് പടികൾക്ക് കൈവരി നിർമിച്ചെങ്കിലും അതുകൊണ്ട് ഭിന്നശേഷിക്കാരുടെയും പ്രായമായവരുടെയും പ്രശ്നത്തിന് പരിഹാരമായില്ല.
സൗകര്യപ്രദമായിടത്ത് താഴത്തെ നിലയിൽ തന്നെ പ്രവർത്തിക്കുന്ന ഓഫിസ് വേണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

