കണ്ണൂർ ∙ കോർപറേഷനിൽ സ്റ്റേഡിയം മുതൽ പഴയ ബസ് സ്റ്റാൻഡ് വരെ സ്കൈ വാക്ക്, കൺവൻഷൻ സെന്റർ, തോട്ടടയിൽ ഗ്രീൻ പാർക്ക് തുടങ്ങിയ പദ്ധതികളുമായി മിഷൻ –2030 മാസ്റ്റർ പ്ലാൻ ദൃശ്യാവിഷ്കാരവുമായി യുഡിഎഫ്.
കൺവൻഷൻ സെന്റർ, തെയ്യം മ്യൂസിയം, ആയിക്കരയിൽ ഫിഷ് പ്രോസസിങ് ആൻഡ് മാർക്കറ്റിങ് സെന്റർ, സ്റ്റേഡിയം ആധുനികവൽക്കരണം, ഗാന്ധി സ്ക്വയറിനു സമീപം ആധുനിക ഷോപ്പിങ് കോംപ്ലക്സ്, പഴയ ബസ് സ്റ്റാൻഡിൽ ആധുനിക ഷോപ്പിങ് കോംപ്ലക്സ് എന്നിവയും ഉൾപ്പെടുന്ന കോർപറേഷന്റെ ഭാവി വികസന കാഴ്ചപ്പാട് ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ യുഡിഎഫ് നേതൃത്വം അവതരിപ്പിച്ചു.
അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് വഴിയുള്ള വായ്പ മുഖേനയാണു പദ്ധതികൾ നടപ്പിലാക്കുക.
കണ്ണൂർ കോർപറേഷൻ കഴിഞ്ഞ 5 വർഷത്തെ യുഡിഎഫ് ഭരണം കൊണ്ട് 700 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച മുൻ മേയർ ടി.ഒ.മോഹനൻ പറഞ്ഞു.
പടന്നപ്പാലത്ത് മാലിന്യ സംസ്കരണ പ്ലാന്റ്, മൾട്ടിലെവൽ കാർ പാർക്കിങ് കേന്ദ്രങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, നഗര സൗന്ദര്യവൽക്കരണം, ഭവന നിർമാണം, മേയറുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം തുടങ്ങി വികസന ജനക്ഷേമ പദ്ധതികൾ ഈ ഭരണസമിതി നടപ്പാക്കിയിട്ടുണ്ട്. ആവശ്യമായ ജീവനക്കാരെയും ഫണ്ടും അനുവദിക്കാതെ കോർപറേഷനിൽ നടപ്പിലാക്കുന്ന പദ്ധതികൾക്ക് യഥാസമയം അനുമതി നൽകാതെയും കോർപറേഷനെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
ഇതൊക്കെ അതിജീവിച്ചുള്ള വികസന പ്രവർത്തനങ്ങളാണു നടത്തിയതെന്നും ടി.ഒ.മോഹനൻ പറഞ്ഞു. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, വി.വി.പുരുഷോത്തമൻ, സുരേഷ് ബാബു എളയാവൂർ, എം.പി.മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

