തലശ്ശേരി ∙ യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ ജാമ്യഹർജി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കണ്ണൂർ പുഴാതി കൊറ്റാളി പിഎൻ ഹൗസിൽ പി.എൻ.റാഷിദ് (35)ന്റെ ഹർജിയാണ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് തള്ളിയത്.
റാഷിദിന്റെ ഭാര്യ മുഴക്കുന്ന് വിളക്കോട്ടൂർ റുഖ്സാനയിൽ സി.പി.റുഖ്സാന (28)യെ ജൂൺ 25ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കർണാടകയിൽ ഹോട്ടൽ ജീവനക്കാരനായ റാഷിദിനൊപ്പം അവിടെയായിരുന്ന യുവതി സംഭവത്തിന് 2 ദിവസം മുൻപാണ് സ്വന്തം വീട്ടിൽ എത്തിയത്.
ഇവർക്ക് 4 വയസ്സുള്ള മകളുണ്ട്.
മാതാവിനെ പിതാവ് മർദിക്കുമായിരുന്നുവെന്ന് കുട്ടി മൊഴി നൽകിയിരുന്നു. പൊലീസിലും മജിസ്ട്രേട്ടിനു മുൻപിലും കുട്ടി നൽകിയ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ കോടതിയിൽ പറഞ്ഞു.
യുവതിയുടെ ശരീരത്തിൽ മരിക്കുന്നതിന് മുൻപേ ഏറ്റ 7 പരുക്കുകൾ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
2020 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. റാഷിദിന്റെ മുൻകൂർ ജാമ്യഹർജി കോടതി തള്ളിയതിന് ശേഷമാണ് ഇയാളെ നവംബർ 20ന് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

