ഇരിക്കൂർ ∙ ഓട്ടത്തിനിടെ വാഹനത്തിൽ നിന്ന് ഓയിൽ ചോർന്നു. പിന്നാലെ എത്തിയ ആറോളം ഇരുചക്ര വാഹനങ്ങൾ തെന്നിവീണു.
ഇന്നലെ രാവിലെ 8.30നു ഇരിക്കൂർ-കല്യാട് റോഡിൽ സിദ്ദീഖ് നഗറിലായിരുന്നു സംഭവം. കുന്നിറക്കത്തിൽ ഒരു കിലോമീറ്ററോളം ദൂരമാണു ഓയിൽ ചോർന്നത്. നിസ്സാര പരുക്കേറ്റ എല്ലാവരും ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് റോഡ് ശുചീകരിച്ചു.
ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അസി.
സ്റ്റേഷൻ ഓഫിസർ സുരേന്ദ്ര ബാബു, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ എൻ.പി.ഷമിത്ത്, പി.നവേദ്, എ.ആദർശ്, ഹേമന്ത്, ഹോം ഗാർഡ് അനൂപ് എന്നിവർ ശുചീകരണത്തിനു നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

