ശ്രീകണ്ഠപുരം ∙ നഗരസഭയിലെ പഴയങ്ങാടി, പൊടിക്കളം, കൂട്ടുംമുഖം, ഐച്ചേരി ഭാഗത്തിറങ്ങിയ തെരുവുനായ പരക്കെ കടിച്ചു. 10 വയസ്സുകാരൻ ഉൾപ്പെടെ 11 പേർക്കു പരുക്കേറ്റു.
ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു നായയുടെ പരാക്രമം. ശ്രീകണ്ഠപുരം ഭാഗത്തുനിന്ന് ഓടിയെത്തിയ നായ കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു.
പഴയങ്ങാടി, പൊടിക്കളം, കൂട്ടുംമുഖം, ഐച്ചേരി, അലക്സ്നഗർ ഭാഗത്തുള്ളവരാണു കടിയേറ്റവർ. നാട്ടുകാർ നായയെ പിന്തുടർന്നെങ്കിലും രാത്രിയോടെ നായയെ ചത്തനിലയിൽ കണ്ടെത്തി.
കടിയേറ്റവരെല്ലാം കൂട്ടുമുഖം സിഎച്ച്സിയിൽ ചികിത്സ തേടി. കാര്യമായി പരുക്കേറ്റവർക്കു പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
രാത്രിയോടെയാണ് ഇവരെ പരിയാരത്തേക്കു മാറ്റിയത്.
പി.ടി.സണ്ണി പൂവത്തുംമൂട്ടിൽ (55), ബിജോ (45), ജോമോൻ, അതിഥിത്തൊഴിലാളി ഹിജാദുൽ (31), ഗണേശൻ നിടിയേങ്ങ (57) , ജോസ് കൂട്ടുമുഖം (70) , സോണി ശ്രീകണ്ഠപുരം (39), സോളി കൂട്ടുമുഖം (59), ഇബ്രാഹിം പഴയങ്ങാടി (69), ബിനോയ്, സമീന മടമ്പം (34), അയാൻ (10) എന്നിവരാണു കൂട്ടുമുഖം സിഎച്ച്സിയിൽ ചികിത്സ തേടിയത്. ചില നായ്ക്കൾക്കും കടിയേറ്റതായി പറയുന്നുണ്ട്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]