പാപ്പിനിശ്ശേരി ∙ മേൽപാലത്തിലെ കുഴികളിൽ വീഴാതെ ചാടിക്കടക്കാൻ യാത്രക്കാർ സർക്കസുകാരല്ല സർ! പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ സ്ലാബുകൾ കൂട്ടി യോജിപ്പിക്കുന്ന എക്സ്പാൻഷൻ ജോയിന്റിലെ തകർച്ച ഓരോ ദിവസവും കൂടിവരികയാണ്.
കോൺക്രീറ്റ് തകർന്നു പാലത്തിനു കുറുകെ വലിയ വിള്ളലും താഴേക്കു കാണാവുന്ന നിലയിൽ കുഴിയും രൂപപ്പെട്ടു.
മിക്ക കുഴികളിലും ഇരുമ്പുകമ്പികൾ പുറത്തേക്കു തെറിച്ചു നിൽക്കുകയാണ്. രാത്രി വാഹനാപകടം പതിവും.
വൻശബ്ദത്തോടെയും കുലുക്കത്തോടെയുമാണു ഭാരവാഹനങ്ങൾ കടന്നുപോകുന്നത്. എന്നിട്ടും അധികൃതർക്കു മാത്രം കുലുക്കമില്ല.
കഴിഞ്ഞ മാസം 20നു പാപ്പിനിശ്ശേരി, താവം റെയിൽവേ മേൽപാലങ്ങളുടെ തകർച്ച പരിശോധിക്കാൻ കെഎസ്ടിപി പ്രോജക്ട് ഡയറക്ടർ എം.അഞ്ജനയുടെ നേതൃത്വത്തിൽ വിദഗ്ധസംഘം എത്തിയിരുന്നു.
പാലത്തിന്റെ അപകടാവസ്ഥ കൃത്യമായി ബോധ്യപ്പെട്ട സംഘം രണ്ടാഴ്ചകൊണ്ട് അടിയന്തര അറ്റകുറ്റപ്പണി നടത്തുമെന്നറിയിച്ചിരുന്നു.
എന്നാൽ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ലെന്നു മാത്രമല്ല പാലത്തിലെ തകർച്ച അപകടനിലയിലേക്കു കൂടുകയാണ്. തുടർച്ചയായി ഉണ്ടാകുന്ന തകർച്ചയെക്കുറിച്ചു പഠനം നടത്തിയ കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിലെ കണ്ടെത്തൽ കൂടി പരിഗണിക്കാനുണ്ട്.
തകർച്ച അടിയന്തരമായി പരിഹരിക്കുന്നതു സംബന്ധിച്ച തീരുമാനം വൈകുന്തോറും അപകടസാധ്യത വർധിക്കുകയാണ്. എന്നാൽ വീണ്ടും കാത്തിരിക്കുന്നതിനിടെ പാലത്തിന്റെ തകർച്ച വർധിച്ച് അപകടനിലയിലാകുമെന്ന ആശങ്കയിലാണു നാട്ടുകാർ. ഒന്നര മാസം മുൻപ് 3 ദിവസം ഗതാഗതം നിരോധിച്ചു മൈക്രോ കോൺക്രീറ്റ് ചെയ്തു കുഴികളടച്ചിട്ടും ഫലമുണ്ടായില്ല. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]