പാൽച്ചുരം∙ കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തണമെന്ന് ആവശ്യം ശക്തമാകുന്നു. വ്യാഴാഴ്ച രാത്രിയിൽ ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
രാത്രിതന്നെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയാണ് മണ്ണും കല്ലും നീക്കി ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്. കനത്ത മഴ പെയ്താൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യത നിലനിൽക്കുകയാണ്.
ചുരത്തിലെ ഏറ്റവും വീതികുറഞ്ഞ ഭാഗത്ത് ഈ വർഷം രണ്ടാം തവണയാണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.എന്നാൽ റോഡ് പൂർണമായി തകർന്നുകഴിഞ്ഞു.
ടാറിങ് തകർന്നതിനാൽ സുഗമമായി യാത്ര ചെയ്യാൻ കഴിയാത്ത നിലയിലാണ് റോഡുള്ളത്. പാൽച്ചുരം മുതൽ റോഡ് തകർന്നതിനാൽ ചെറിയ വാഹനങ്ങൾക്ക് പോലും ഈ വഴി കടന്നുപോകാൻ കഴിയാത്ത അവസ്ഥയുണ്ട്.
വലിയ വാഹനങ്ങൾ അപകടത്തിൽ പെടാനും റോഡിൽ കുടുങ്ങി ഗതാഗത തടസ്സത്തിനും കാരണമാകുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]