പാടിയോട്ടുചാൽ ∙ പെരിങ്ങോം വയക്കര പഞ്ചായത്തിലെ പാടിയോട്ടുചാൽ– ഓടമുട്ട് റോഡ് തകർന്നു തരിപ്പണമായി. പത്തോളം ബസുകൾ സർവീസ് നടത്തുന്ന റോഡാണു പൂർണമായി തകർന്നത്.
വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്ത നിലയിലാണ്. കാടുകയറിയ നിലയിലാണ് റോഡുള്ളത്. റോഡിനൊപ്പം ഓവുചാൽ നിർമിക്കാത്തതു തകർച്ചയ്ക്ക് ആക്കം കൂട്ടി. മഴ പെയ്താൽ റോഡും കുഴിയും തിരിച്ചറിയാനാകാതെ ചെറുവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. കണ്ണങ്ങാട്– ഓടമുട്ട് റോഡ് നവീകരിക്കുമെന്ന് പ്രഖ്യാപനം നടത്തി 10 വർഷമായിട്ടും നടപടിയില്ലെന്നു നാട്ടുകാർ ആരോപിച്ചു.
പെടേന–കാര്യപ്പള്ളി റോഡിന്റെ നവീകരണത്തിനു ഫണ്ട് അനുവദിച്ചിട്ടും നടപടിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]