കാലാവസ്ഥ
∙ സംസ്ഥാനത്ത് നേരിയ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട
സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വൈദ്യുതി മുടങ്ങും
കണ്ണൂർ∙ കാൽടെക്സ് ജംക്ഷൻ, കലക്ടറേറ്റ്, ക്യാപ്പിറ്റോൾ മാൾ, ടികെ ജംക്ഷൻ, എകെജി നേത്രാലയ, താവക്കര റോഡ്, കെഎസ്ആർടിസി സ്റ്റാൻഡ്, കണ്ണൂർ യൂണിവേഴ്സിറ്റി റോഡ്, ടൗൺ പൊലീസ് സ്റ്റേഷൻ, ആശീർവാദ് ഹോസ്പിറ്റൽ, വേർ ഹൗസ്, കാൽടെക്സ്- താണ റോഡ്, കാൽടെക്സ് – താവക്കര റോഡ് എന്നീ ഭാഗങ്ങളിൽ 9–5
അധ്യാപക ഒഴിവ്
പയ്യന്നൂർ ∙ കവ്വായി ജിഎം യുപി സ്കൂളിൽ യുപി എസ്ടി അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 2.30നു സ്കൂൾ ഓഫിസിൽ.
കുഞ്ഞിമംഗലം ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 9ന് 10.30നു സ്കൂൾ ഓഫിസിൽ.
രാമന്തളി ∙ പാലക്കോട് ജിഎം എൽപി സ്കൂളിൽ എൽപിഎസ്ടി (മലയാളം) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 9ന് 11നു സ്കൂൾ ഓഫിസിൽ.
ലോഗോ ക്ഷണിച്ചു
പയ്യന്നൂർ ∙ കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് പയ്യന്നൂർ താലൂക്ക് കമ്മിറ്റിയും കേരള ചെസ് അസോസിയേഷൻ ഫോർ ദ് ബ്ലൈഡും ഈക്വൽ ഓപ്പർച്യൂനിറ്റി സെല്ലും പയ്യന്നൂർ കോളജും ചേർന്ന് ഒക്ടോബർ 5നു പയ്യന്നൂർ കോളജിൽ നടത്തുന്ന കാഴ്ച പരിമിതരുടെ സംസ്ഥാന ചെസ് ചാംപ്യൻഷിപ്പിനു ലോഗോയും പേരും ക്ഷണിക്കുന്നു.
14ന് അകം 9400601623 നമ്പറിൽ ലഭിക്കണം.
എസ്ബിടി സ്ഥാപക ദിനം: സംഗമം 13ന്
കണ്ണൂർ∙എസ്ബിടി സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് 13നു രാവിലെ 10നു ബ്രോഡ്ബീൻ ഹോട്ടലിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ എസ്ബിടികളിൽ സേവനം ചെയ്തവരുടെ സംഗമം നടക്കും.
മിനി ജോബ് ഫെയർ നാളെ
കണ്ണൂർ∙ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ മിനി ജോബ് ഫെയർ നാളെ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളജിൽ രാവിലെ 9 മുതൽ നടക്കും.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തും കണ്ണൂർ കോർപറേഷനും ചേർന്നാണ് മിനി ജോബ് ഫെയറിന് നേതൃത്വം നൽകുന്നത്.
വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ട 200 തസ്തികകളും 1200 തൊഴിലവസരങ്ങളും ലഭ്യമാണ്.
പത്താം തരം മുതൽ വിഎച്ച്എസ്സി, ബിരുദ-ബിരുദാനന്തര ബിരുദധാരികൾക്കും ഐടിഐ, പോളിടെക്നിക്, ബിടെക് തുടങ്ങി പ്രഫഷനൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്ന അവസരങ്ങൾ ലഭ്യമാണ്. മെഡിക്കൽ, പാരാമെഡിക്കൽ മേഖലയിലുള്ള ഉദ്യോഗാർഥികൾക്കും അവസരങ്ങളുണ്ട്.
വിവിധ മേഖലകളിൽ നിന്നും 45 കമ്പനികളാണ് തൊഴിൽമേളയിൽ പങ്കെടുക്കുന്നത്. https://forms.gle/mJmiDY4Ne1awchYi8 രാവിലെ 9 മുതൽ റജിസ്ട്രേഷൻ ആരംഭിക്കും.
ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
∙ കൂത്തുപറമ്പ് ഗവ ഐടിഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം 9ന് രാവിലെ 11ന് ഐടിഐയിൽ നടത്തും.
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും/ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ എൻടിസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ എൻഎസിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. 0490-2364535 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]