
കണ്ണൂർ ∙ നിർത്താതെ തിരിയുന്ന നല്ലിചക്രങ്ങൾക്കു കൂട്ട് പ്രൗഢി മങ്ങിയ നെയ്ത്തുശാലകളും ഓർമകളുടെ തുരുത്തിലേറുന്ന നെയ്ത്തു തൊഴിലാളികളുമാണ്. ഒരുകാലത്ത്, നാടിനെ അടയാളപ്പെടുത്തിയിരുന്ന കൈത്തറി ഇന്ന് അന്യം നിന്നു പോകുകയാണ്.
ജില്ലയിലെ 35 കൈത്തറി സംഘങ്ങളിലായി ഏകദേശം 1,900 നെയ്ത്തുതൊഴിലാളികളും 900 അനുബന്ധതൊഴിലാളികളുമുണ്ട്. എന്നാൽ, ഇവിടെയൊന്നും പുതുതലമുറയിൽ നിന്ന് ഒരാൾ പോലുമില്ല.
പ്രതിദിനവേതനം പരമാവധി 600 രൂപയാകുമ്പോൾ ആരു വരാനാണെന്നാണു മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ചോദ്യം.
യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് 5 മാസത്തെ തുക കുടിശ്ശികയാണ്. ഇത് ഏകദേശം നാലരക്കോടി രൂപയോളം വരും. സർക്കാർ സംഘങ്ങൾക്കു നൽകുന്ന നൂൽ ഒരു മീറ്റർ തുണിയാക്കി മാറ്റാൻ നിലവിലെ സാഹചര്യത്തിൽ 229.51 രൂപ വേണം.
എങ്കിലേ സംഘങ്ങൾക്കു ലാഭത്തിൽ പ്രവർത്തിക്കാനാകൂ. യൂണിഫോം ഉൽപാദനവുമായി ബന്ധപ്പെട്ട് ഇതുവരെയും സംഘങ്ങൾക്ക് ജിഎസ്ടി ഇനത്തിൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ല.
ഇതുമൂലം ലക്ഷക്കണക്കിനു രൂപയാണു സംഘങ്ങൾക്കു നഷ്ടം. ഉപഭോക്താവിന് റിബേറ്റ് നൽകിയ ഇനത്തിലും കുടിശ്ശികയുണ്ട്.
2010 മുതൽ 2020 വരെയുള്ള കാലയളവിൽ കിട്ടാനുള്ളതു 1.5 കോടി രൂപയാണ്. നെയ്ത്തുകാർക്ക് ആഴ്ചയിൽ 1000 രൂപ വരെ ലഭിച്ചിരുന്ന പ്രൊഡക്ഷൻ ഇൻസെന്റീവ് മുടങ്ങിയിട്ടും വർഷങ്ങളായി.
പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങൾ
∙ കൈത്തറി സംഘങ്ങളുടെ വർക്ക്ഷെഡുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനു കൈത്തറി ഡയറക്ടറേറ്റിൽ സമർപ്പിക്കുന്ന അപേക്ഷയുടെ കൂടെ പ്രൈസ് സോഫ്റ്റ്വെയറിൽ തയാറാക്കിയ പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ വേണം.
എന്നാൽ, ഇതു തയാറാക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയർമാർ തയാറല്ല. ഇതിനു മാറ്റം വേണം.
ക്ലസ്റ്റർ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കോമൺ വർക്ക്ഷെഡ് നിർമിക്കാനായി 22.50 ലക്ഷം രൂപയാണ് ജില്ലയിലെ 6 സംഘങ്ങൾക്കു ലഭിച്ചിട്ടുള്ളത്. ബാക്കിവരുന്ന 2.5 ലക്ഷം രൂപ സംഘങ്ങൾ എടുക്കണം.
പക്ഷേ, അതിനു കഴിയാത്ത സംഘങ്ങളുണ്ട്.
5 മാസത്തിനകം നിർമാണം പൂർത്തീകരിച്ചില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുകയും ചെയ്യും. 2.5 ലക്ഷം രൂപ കൂടി സർക്കാർ വിഹിതമായി നൽകണമെന്ന ആവശ്യവും ശക്തമാണ്.
നിലവിൽ കേരള ബാങ്ക് കാഷ് ക്രെഡിറ്റിന് 11 മുതൽ 12% പലിശയാണ് ഈടാക്കുന്നത്. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഓരോ മാസവും ഇപ്പോൾ പലിശ കണക്കാക്കുന്നുണ്ട്.
4% പലിശ നിരക്കിൽ കാഷ് ക്രെഡിറ്റ് വായ്പ ലഭിച്ചാലേ സംഘങ്ങൾക്കു ഗുണമുള്ളു.
വേണം മാറ്റം
∙ പുതുതലമുറയ്ക്ക് ആവശ്യമായ ഡിസൈനും നിറങ്ങളും തയാറാക്കണം. അതിനായി ഇലക്ട്രോണിക് ജക്കാർഡുകൾ വേണം.
∙ നിഫ്റ്റ്, ഐഐഎച്ച്ടി പോലുള്ള സ്ഥാപനങ്ങളിൽനിന്നു പഠിച്ചിറങ്ങുന്ന ഡിസൈനർമാർ കൈത്തറി സംഘങ്ങൾക്കൊപ്പം ഒരു വർഷമെങ്കിലും പ്രവർത്തിക്കണം. ∙ അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില നെയ്ത്തുസംഘങ്ങളുടെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്നുണ്ട്.
അതിനു മാറ്റം വരണം. ∙ പ്രൊഡക്റ്റ് ഡവലപ്മെന്റ് ഗ്രാന്റ് പദ്ധതി പുനഃസ്ഥാപിക്കണം.
∙ മേള നടത്തുന്ന പൊലീസ് മൈതാനത്തിനു വാടകയായി 9 ലക്ഷം രൂപ കൊടുക്കണം. സർക്കാർ ഗ്രാന്റാകട്ടെ മുൻകൂറായി ലഭിക്കുന്നുമില്ല.
മൈതാനം സൗജന്യമായി ലഭിച്ചാൽ സംഘങ്ങൾക്കു വലിയ ഗുണമായിരുന്നു. വിവരങ്ങൾക്ക് കടപ്പാട് കെ.വി.സന്തോഷ് കുമാർ; സെക്രട്ടറി, കണ്ണൂർ ജില്ല വീവേഴ്സ് സൊസൈറ്റി അസോസിയേഷൻഎൻ.മഹേശൻ, സെക്രട്ടറി, കാഞ്ഞിരോട് വീവേഴ്സ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റി
ഓണക്കോടി സമ്മാനിക്കാം
കണ്ണൂർ ∙ ഖാദി ഓണം മേളയോടനുബന്ധിച്ച് പ്രിയപ്പെട്ടവർക്ക് ഖാദി ഓണക്കോടി സമ്മാനമായി നൽകാം.
790 743 6459 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ തിരഞ്ഞെടുത്ത ഉൽപന്നം കുറിയർ മുഖേന എത്തിച്ചു കൊടുക്കും. വിദേശത്തു ജോലി ചെയ്യുന്നവർക്ക് ഓണക്കോടി എത്തിച്ചു നൽകാനും ഈ അവസരം പ്രയോജനപ്പെടുത്താം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]