
മാത്തിൽ ∙ വിനോദസഞ്ചാരികൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിന് ഒരുകോടിയുടെ വികസന പദ്ധതികൾക്കൊരുങ്ങി ചൂരൽ അരിയിൽ ഹരിതീർഥക്കര വെള്ളച്ചാട്ടം. സംസ്ഥാനം ടൂറിസം വകുപ്പും കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തും ചേർന്നാണ് ഡെസ്റ്റിനേഷൻ ചലഞ്ച് എന്ന വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്. 50 ശതമാനം ടൂറിസം വകുപ്പും 50 ശതമാനം പഞ്ചായത്തും തുക ചിലവഴിക്കും.
വാഹനങ്ങൾക്ക് നിർത്തിയിടാനുള്ള സ്ഥലം, ആളുകൾക്ക് വസ്ത്രങ്ങൾ മാറാനുള്ള സൗകര്യം, ശുചിമുറി, നടപ്പാത, കഫ്റ്റേരിയ തുടങ്ങിയവയാണ് ഒരുക്കുന്നത്.
മഴക്കാലത്ത് ഹരിതീർഥക്കരയിലെ വെള്ളച്ചാട്ടവും പ്രകൃതിഭംഗിയും ആസ്വദിക്കാൻ ഒട്ടേറെയാളുകളാണ് ഇവിടെ എത്തിച്ചേരുന്നത്. മഴക്കാലം കഴിഞ്ഞാൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നു. പൊതുപണിമുടക്ക് ദിവസം 1000 ൽ അധികം ആളുകൾ വന്നിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പ്രദേശത്തെ മൂന്ന് കുടുംബങ്ങൾ 48 സെന്റ് സ്ഥലം സൗജന്യമായി പഞ്ചായത്തിന് നൽകിയിരുന്നു.
33 ലക്ഷം രൂപ പഞ്ചായത്ത് ആദ്യഗഡുവായി വകയിരുത്തി. ഹരിതീർഥക്കരയെ പ്രധാന ടൂറിസം ഹബ്ബായി വികസിപ്പിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡന്റ് എം.വി.സുനിൽ കുമാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]