പഴയങ്ങാടി പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് പരുക്ക്
കണ്ണൂർ ∙ പഴയങ്ങാടി പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു. പരുക്കേറ്റ കാർ ഡ്രൈവർ കണ്ണൂർ കക്കാട് സ്വദേശി ആശുപത്രിയിൽ ചികിത്സ തേടി.
എയർബാഗ് സംവിധാനം ഉള്ള കാർ ആയതിനാൽ വലിയ പരുക്കില്ല. ശനിയാഴ്ച രാവിലെ 11നാണ് സംഭവം.
പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറിയ കാർ ഭാഗ്യം കൊണ്ടാണ് താഴേക്ക് വീഴാതിരുന്നത്. കാറിന്റെ മുൻഭാഗത്തെ ടയർ കൈവരിയിൽ കുടുങ്ങി.
അപകടത്തിൽ കാർ ഭാഗികമായി തകർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]