
യാത്രക്കാരെ എന്തിനിങ്ങനെ മഴയത്ത് നിർത്തുന്നു? തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വടക്കുഭാഗത്ത് മേൽക്കൂരയില്ലാത്തത് ദുരിതം
തലശ്ശേരി∙ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളുടെ വടക്കുഭാഗത്ത് മേൽക്കൂര സ്ഥാപിക്കാത്തത് യാത്രക്കാർക്ക് കെണിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ യാത്രക്കാർ മഴയിൽ കുളിച്ചാണ് ട്രെയിനിനകത്ത് കയറിപ്പറ്റിയത്.
മഴ മാറിയാൽ വെയിലേറ്റിരിക്കണം. കോടിക്കണക്കിന് രൂപ ചെലവഴിച്ച് സ്റ്റേഷനിൽ നവീകരണ ജോലികൾ നടക്കുകയാണ്.
ഇത്തരം അത്യാവശ്യമായ ജോലികൾ കൂടി ഇതോടൊപ്പം ചെയ്തു തീർത്താൽ യാത്രക്കാർക്ക് അത് അനുഗ്രഹമാകും. മാത്രമല്ല പ്ലാറ്റ്ഫോമുകളിൽ മേൽക്കൂര യോജിപ്പിക്കുന്നിടത്തെ വിടവുകൾ അടയ്ക്കാത്തത് കാരണം ഇപ്പോൾ മഴ പെയ്താൽ വെള്ളം മുഴുവൻ പ്ലാറ്റ്ഫോമുകളിലേക്ക് ഒലിച്ചിറങ്ങുകയാണ്.
ഇതുമൂലം പ്ലാറ്റ്ഫോമിൽ യാത്രക്കാർ വഴുതിവീണ സംഭവവും ഉണ്ടായിട്ടുണ്ട്. റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽ യാത്രക്കാരും പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും ഇത്തരം കാര്യങ്ങൾ കൊണ്ടുവന്നെങ്കിലും നടപടിയില്ല.
മേൽക്കൂരയില്ലാതെ ഒഴിച്ചിട്ട സ്ഥലത്ത് കൂടി മേൽക്കൂര സ്ഥാപിക്കാനും മേൽക്കൂരയിലെ വിടവുകൾ ഒഴിവാക്കി പ്ലാറ്റ്ഫോമിൽ വെള്ളം താഴുന്നത് ഒഴിവാക്കാനും നടപടി ആവശ്യപ്പെട്ട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഡിആർഎം ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
ഒന്നാം പ്ലാറ്റ്ഫോമിലെ വിശ്രമമുറിക്കകത്തെ ശുചിമുറി ഏതാനും ദിവസമായി അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതു മൂലം യാത്രക്കാർ ദുരിതമനുഭവിക്കുകയാണ്. ടാങ്കിനകത്തെ ശുചിമുറി മാലിന്യം സ്റ്റേഷൻ യാർഡിലേക്ക് ഒഴുകിയതിനെത്തുടർന്ന് പരിസരം ദുർഗന്ധപൂരിതമാവുകയും പരാതി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇതിനകത്തുള്ള 3 ശുചിമുറികളും അടച്ചത്.
ഇതുമൂലം പ്രായമായവർ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ പ്രയാസപ്പെടുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]