
കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫിസർ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി ∙ സ്ഥലത്തിന്റെ സ്കെച്ചും പ്ലാനും തയാറാക്കാൻ ഉടമയിൽനിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫിസറെ വിജിലൻസ് പിടികൂടി. പായം സ്പെഷൽ വില്ലേജ് ഓഫിസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണു കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി കെ.പി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.വില്ലേജിൽനിന്നു ലഭിക്കേണ്ട അനുമതിക്കായി സമീപിച്ച സ്ഥലമുടമയിൽനിന്നു സ്ഥലത്തിന്റെ പ്ലാനും സ്കെച്ചും തയാറാക്കാൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സ്ഥലമുടമ വിജിലൻസിനു പരാതി നൽകി.
വിജിലൻസ് നൽകിയ നോട്ടുകൾ സ്ഥലമുടമ പയഞ്ചേരിമുക്കിൽ സംസ്ഥാനാന്തരപാതയ്ക്കു സമീപത്തുവച്ചു കൈമാറി.സ്ഥലത്തു മഫ്തിയിൽ ക്യാംപ് ചെയ്ത വിജിലൻസ് സംഘം സ്പെഷൽ വില്ലേജ് ഓഫിസറെ അറസ്റ്റ് ചെയ്യുകയായിരുന്നു. നോട്ടുകൾ പരിശോധനയ്ക്കു വിധേയമാക്കി വിജിലൻസ് കൈമാറിയതാണന്നും ഉറപ്പിച്ചു.ഇടുക്കി പീരുമേട് താലൂക്ക് ആർആർ സെക്ഷനിൽനിന്ന് 6 മാസം മുൻപാണു പായം സ്പെഷൽ വില്ലേജ് ഓഫിസറായി ബിജു അഗസ്റ്റിൻ സ്ഥലംമാറ്റം ലഭിച്ച് എത്തുന്നത്. ഇൻസ്പെക്ടർ സി.ഷാജു, എസ്ഐമാരായ എൻ.കെ.ഗിരീഷ്, എൻ.വിജേഷ്, രാധാകൃഷ്ണൻ, എഎസ്ഐ രാജേഷ് എന്നിവരും കൈക്കൂലി പിടികൂടിയ വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.