
കണ്ണൂർ ജില്ലയിൽ ഇന്ന് (07-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഹന ഗതാഗതം തടസ്സപ്പെടും: പാനൂർ∙ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പ്രധാന ട്രാൻസ്മിഷൻ പൈപ്പ് വലിയവെളിച്ചം– ചീരാറ്റ റോഡിൽ സ്ഥാപിക്കുന്നതിനാൽ ഇന്നുമുതൽ 10 ദിവസത്തേക്ക് താൽക്കാലികമായി റോഡ് അടയ്ക്കുന്നതുകാരണം വാഹനഗതാഗതം തടസ്സപ്പെടും. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി വാഹനങ്ങൾ വലിയവെളിച്ചം– വജ്ര കൺവൻഷൻ സെന്ററിനു മുൻപിലുള്ള റോഡിൽ പ്രവേശിച്ച് കാര്യാട്ടുപുറം വഴി വലിയവെളിച്ചം– ചീരാറ്റ റോഡിൽ പ്രവേശിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
മലയാള മനോരമ – റാസ് സോളർ പവർ: സോളർ ബോധവൽക്കരണ സൗജന്യ ക്യാംപ് നാളെ
പയ്യന്നൂർ ∙ മലയാള മനോരമ, റാസ് സോളാർ പവറിന്റെ സഹകരണത്തോടെ വായനക്കാർക്കായി സോളർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ ഉച്ചയ്ക്ക് 2.30 മുതൽ 4 വരെ പയ്യന്നൂർ ബികെഎം ജംക്ഷൻ, എസ്.എസ്.ടെംപിൾ റോഡിലുള്ള ഒപിഎംഇൻ റസിഡൻസിയിലാണു ക്യാംപ്. പുരപ്പുറ സൗരോർജ സംവിധാനങ്ങളും ഉപയോഗവും ഗുണങ്ങളും ക്യാംപിൽ ചർച്ച ചെയ്യും.
3 കിലോ വാട്ട് മുതൽ 10 കിലോ വാട്ട് വരെ വീടുകളിൽ ഉപയോഗിക്കാൻ പറ്റുന്ന സൗരോർജ സംവിധാനങ്ങളും അവയുടെ നിർമാണ ചെലവുകളും സെമിനാറിൽ വിശകലനം ചെയ്യും. പിഎം സൂര്യ ഘർ യോജന പ്രകാരം ബാങ്കുകളുടെ കുറഞ്ഞ പലിശയോടും സബ്സിഡിയോടും കൂടിയുള്ള സോളർ ലോണുകൾ ലഭിക്കുന്നതിനെക്കുറിച്ചു സാമ്പത്തിക വിദഗ്ധർ വിശദീകരിക്കും. ക്യാംപിൽ ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്കു വനിത മാസിക 6 മാസം സൗജന്യമായി നൽകും. സൗജന്യ റജിസ്ട്രേഷനും വിവരങ്ങൾക്കും: 8075461366, 7356444923.
കാൻസർ ഫോളോഅപ് ക്ലിനിക് 17ന്
കണ്ണൂർ ∙ മലബാർ കാൻസർ കെയർ സൊസൈറ്റിയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററും ചേർന്നു നടത്തുന്ന കാൻസർ ഫോളോഅപ് ക്ലിനിക് 17നു രാവിലെ 9 മുതൽ കണ്ണൂർ ഏർലി കാൻസർ ഡിറ്റക്ഷൻ സെന്ററിൽ നടക്കും. തിരുവനന്തപുരം ആർസിസിയിൽ ചികിത്സ പൂർത്തിയാക്കി പുനഃപരിശോധന നിർദേശിച്ചവർക്കും ചികിത്സ തുടർന്നു നടത്തുന്നതിനിടെ പരിശോധന ആവശ്യമുള്ളവർക്കുമായാണു ഫോളോഅപ് ക്ലിനിക്. പരിശോധന ആവശ്യമുള്ളവർ സിആർ നമ്പർ സഹിതം ഏർലി കാൻസർ ഡിറ്റക്ഷൻ സെന്റർ, മലബാർ കാൻസർ കെയർ സൊസൈറ്റി, തെക്കിബസാർ കണ്ണൂർ-2 എന്ന വിലാസത്തിലോ 0497 2705309, 2703309 എന്ന ഫോൺ നമ്പറിലോ വിളിച്ച് 14നു വൈകിട്ട് 4നു മുൻപു റജിസ്റ്റർ ചെയ്യണം.
കണ്ണൂർ സർവകലാശാലാ അറിയിപ്പ്
പ്രൈവറ്റ് റജിസ്ട്രേഷൻ
∙2024ൽ പ്രവേശനം നേടിയ പ്രൈവറ്റ് റജിസ്ട്രേഷൻ മൂന്നു വർഷ ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ(നവംബർ 2024 സെഷൻ) പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാർഥികൾ സ്റ്റുഡന്റ് റജിസ്ട്രേഷനും കോഴ്സ് സിലക്ഷനും 12 വരെ കെ റീപ് സോഫ്റ്റ്വെയർ വഴി ഓൺലൈനായി നടത്തണം. 15 മുതൽ 19 വരെ പിഴയില്ലാതെയും 20 വരെ പിഴയോടെയും പരീക്ഷാ റജിസ്ട്രേഷൻ ചെയ്യാം. ജൂൺ 9നു പരീക്ഷ തുടങ്ങും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
∙പഠന വകുപ്പുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ, എംഎസ്സി, എംഎൽഐഎസ്സി, എൽഎൽഎം(സിബിസിഎസ്എസ്-സപ്ലിമെന്ററി) പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
പുഷ്പ പ്രദർശന –വിപണന മേള ഇന്ന്
കൂത്തുപറമ്പ് ∙ എന്റെ കേരളം പരിപാടിയുടെ ഭാഗമായി കൂത്തുപറമ്പ് നഗരസഭയും കൃഷിഭവനും സംഘടിപ്പിക്കുന്ന പുഷ്പ പ്രദർശന – വിപണന മേള ഇന്ന് രാവിലെ 10ന് കൂത്തുപറമ്പ് മാറോളിഘട്ട് ടൗൺ സ്ക്വയറിൽ നടക്കും. നഗരസഭാധ്യക്ഷ വി.സുജാത ഉദ്ഘാടനം ചെയ്യും.
ഫാഷൻ ഡിസൈനിങ് കോഴ്സ്: അഡ്മിഷൻ ആരംഭിച്ചു
കണ്ണൂർ∙ കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടത്തുന്ന 2025-26 അധ്യയന വർഷത്തേക്കുള്ള ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. SSLC, +2, ഡിഗ്രി കഴിഞ്ഞവർക്ക് കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. മുസ്ലിം, ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് 20,000 രൂപ സ്കോളർഷിപ്പും എസ്സി /എസ്ടി വിദ്യാർത്ഥികൾക്ക് ഫീസ് ഇളവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫെംസ് വൊക്കേഷണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, തളാപ്പ്, കണ്ണൂർ. Ph: 9447707437, 8606452893 www.femsinstitute.com
അപേക്ഷ ക്ഷണിച്ചു
പയ്യന്നൂർ ∙ സ്വാമി ആനന്ദതീർഥരുടെ ശ്രീനാരായണ വിദ്യാലയം ഹോസ്റ്റലിൽ 5 മുതൽ 8 വരെ ക്ലാസുകളിലേക്കു(10 വരെ തുടർപഠനം ലഭ്യമാണ്) പട്ടികവർഗ വിഭാഗത്തിലെ ആൺകുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഭക്ഷണം, യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമാണ്. 20ന് അകം അപേക്ഷിക്കണം. അപേക്ഷാഫോം ശ്രീ നാരായണ വിദ്യാലയത്തിൽ ലഭിക്കും. ഫോൺ: 9447389317.
അസി.പ്രഫസർമാരുടെ ഒഴിവ്|
ഇരിട്ടി∙ കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ
13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
റസിഡൻഷ്യൽ സ്കൂളിൽ പ്രവേശനം
തളിപ്പറമ്പ്∙ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടുവം കയ്യംതടത്ത് പ്രവർത്തിക്കുന്ന ജില്ലാ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 5, 6, 7 ക്ലാസുകളിലുള്ള ഒഴിവുകളിലേക്ക് എസ്ടി വിഭാഗത്തിൽപെട്ട ആൺകുട്ടികൾക്ക് പ്രവേശനം നൽകും. കുടുംബ വാർഷിക വരുമാന പരിധി 2 ലക്ഷം രൂപ. അഭിമുഖം 12ന് 11ന് സ്കൂളിൽ നടക്കും. ഫോൺ: 8848242535.
എംബിഎ പ്രവേശനം
കണ്ണൂർ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റിൽ മുഴുവൻ സമയ എംബിഎ പ്രവേശനത്തിനുള്ള അഭിമുഖം നാളെ രാവിലെ 10 മുതൽ 1 വരെ കാൽടെക്സ് ചേനോളി ജംക്ഷനിലെ സഹകരണ പരിശീലന കേന്ദ്രത്തിൽ നടക്കും. 8547618290.
ദേവസ്വം പട്ടയം: വാദം മാറ്റിവച്ചു
കണ്ണൂർ കലക്ടറേറ്റിൽ 7, 14, 20, 23 തീയതികളിൽ നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേൾക്കൽ നടപടി ജൂൺ 25 ലേക്ക് മാറ്റിവച്ചു.
സ്വയം തൊഴിൽ വായ്പ
കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ 18 മുതൽ 55 വരെ പ്രായമുള്ള വനിതകൾക്ക് സ്വയം തൊഴിൽ വായ്പ നൽകുന്നു. ഫോൺ: 9778019779
ആയുഷ് മിഷൻ ജോലി ഒഴിവ്
നാഷനൽ ആയുഷ് മിഷന് കീഴിലുള്ള ആയുർവേദ, ഹോമിയോ സ്ഥാപനങ്ങളിലെ ജിഎൻഎം നഴ്സ്, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ, മൾട്ടി പർപ്പസ് വർക്കർ, എംപിഡബ്ല്യു (പഞ്ചകർമ അസിസ്റ്റന്റ്), ആയുർവേദ തെറപ്പിസ്റ്റ്, യോഗ ഡെമോൺസ്ട്രേറ്റർ, ഫിസിയോതെറപ്പി അസിസ്റ്റന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 9ന് മുൻപ് ലഭിക്കണം. ഫോൺ: 0497 2944145
സെക്യൂരിറ്റി ഡിപ്പോസിറ്റ്
പന്ന്യന്നൂർ ഗവ. ഐടിഐയിൽ 2022 – 23, 24 വർഷങ്ങളിൽ പരിശീലനം പൂർത്തീകരിച്ചവർക്കുള്ള കോഷൻ മണി, സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ വിതരണം ചെയ്യുന്നതിനായി ട്രെയ്നികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 17ന് അകം ഓഫിസിൽ ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9995328441
പഠനകിറ്റ് വിതരണം
കേരള ഓട്ടമൊബീൽ വർക്ഷോപ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 13 വരെ അപേക്ഷിക്കാം. ഫോൺ: 0497 2705197
പിഎസ്സി അഭിമുഖം
ഹിന്ദി പാർട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (കാറ്റഗറി നമ്പർ 82/2024) തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 15ന് കെപിഎസ്സി കോഴിക്കോട് ജില്ലാ ഓഫിസിലും 21, 22, 23 തീയതികളിൽ കെപിഎസ്സി കണ്ണൂർ ജില്ലാ ഓഫിസിലും നടക്കും.
കൂടിക്കാഴ്ച നാളെ
കല്ല്യാശ്ശേരി∙ കല്ല്യാശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപിയിൽ താൽക്കാലിക ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11നു കലക്ടറേറ്റ് ഓഫിസിൽ നടക്കും.
കോഴ്സുകൾ
കണ്ണൂർ ഗവ. ഐടിഐയും ഐഎംസിയും നടത്തുന്ന ഡിപ്ലോമ ഇൻ മൊബൈൽ ടെക്നോളജി, സിസിടിവി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 97454 79354
ജനറൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സ്
കണ്ണൂർ∙ അസാപ് കേരളയുടെ പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്ലസ്ടു പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ: 9495999712