പാപ്പിനിശ്ശേരി ∙ നീണ്ട നാളുകളിലെ യാത്രാദുരിതത്തിന് അറുതി നൽകി പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം ഇന്നു രാവിലെ 7ന് തുറന്നുകൊടുക്കും.
ഇന്നലെ രാത്രിയോടെ റെയിൽവേ മേൽപാലത്തിലെ മെക്കാഡം ടാറിങ്ങും പൂർത്തിയായി. കഴിഞ്ഞ 2 മാസമായി മേൽപാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടക്കുകയാണ്.
തകർന്ന എക്സ്പാൻഷൻ ജോയിന്റ് മാറ്റി സ്ഥാപിക്കുകയും, തകർച്ച കണ്ടെത്തിയ ഭാഗങ്ങളിൽ മൈക്രോ കോൺക്രീറ്റിങ് നടത്തുകയും ചെയ്തു.
പാലത്തിന്റെ ഇരുവശവും 500 മീറ്റർ വീതം റോഡ് മെക്കാഡം ടാറിങ് കൂടി പൂർത്തിയാക്കി. വലിയ തോതിലുള്ള തകർച്ച കാരണം ആദ്യം കണക്കാക്കിയതിലും കൂടുതൽ തകർച്ചയും അപാകവും മേൽപാലത്തിൽ കണ്ടെത്തിയതിനാലാണു പണി വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കാതെ പോയത്.
കാട്ടിലെപ്പള്ളി ഭാഗത്തെ 8 സ്പാനുകളിലും തകർച്ച കണ്ടെത്തിയതിനാൽ ഇതു പരിഹരിക്കാനുള്ള പ്രവൃത്തി ഇരട്ടിയായി. കെഎസ്ടിപി കണ്ണൂർ–പഴയങ്ങാടി–പിലാത്തറ റൂട്ടിൽ കഴിഞ്ഞ 2 മാസമായി തുടരുന്ന യാത്രാദുരിതം ഇന്നുമുതൽ ഇല്ലാതാകുമെന്ന ആശ്വാസത്തിലാണു നാട്ടുകാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

