കണ്ണൂർ ∙ കോർപറേഷൻ ഭരണം ഇക്കുറി ഇടതുമുന്നണി തിരിച്ചുപിടിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രസ് ക്ലബ് സംഘടിപ്പിച്ച ‘തദ്ദേശം 25’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.
കണ്ണൂർ കോർപറേഷനിലെ വികസന മുരടിപ്പും അഴിമതിയും ജനം ചർച്ച ചെയ്യുന്നുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന ജയമായിരിക്കും ഇടതുമുന്നണി നേടുക.
പോരാട്ടത്തിൽ എൽഡിഎഫ് ബഹുദൂരം മുന്നിലാണ്. ആറ് കോർപറേഷനും ജയിക്കുകയാണു ലക്ഷ്യം.
ഭൂരിപക്ഷ വർഗീയത അതിന്റെ സീമകൾ ലംഘിച്ചു. ഹിന്ദുത്വ അജൻഡ കൊണ്ടുവന്നു.
യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ചേർത്തു പുതിയ മുന്നണിയായി മാറിയിരിക്കുന്നു. ഈ രണ്ടു വർഗീയതയേയുമാണ് എൽഡിഎഫ് നേരിടേണ്ടത്.
മുസ്ലിം സമുദായം ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ അംഗീകരിക്കുന്നില്ല.
ഇടതുഭരണത്തിന്റെ മൂന്നാം ടേമിനുള്ള കേളികൊട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പ്. നവകേരളം സൃഷ്ടിക്കുകയാണ് ഇടതുമുന്നണി ഉന്നമിടുന്നത്.
തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്നു പറയാൻ എന്തിനു മടിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. എല്ലാ വികസനത്തിനും എതിരാണ് യുഡിഎഫ്.
ലോകത്തുതന്നെ ഇത്രയും വികസനവിരുദ്ധനായ പ്രതിപക്ഷനേതാവ് വേറെയുണ്ടാകില്ല. ഒരു വികസനത്തെയും അംഗീകരിക്കാൻ പോകുന്നില്ലെന്നു പ്രതിപക്ഷം തീരുമാനിച്ചിരിക്കുകയാണെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. പ്രസ് ക്ലബ് പ്രസിഡന്റ് സി.സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, ട്രഷറർ കെ.സതീശൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

