മാഹി ∙ തായേ തെരേസ്യേ, വേദപാരംഗതേ, തവപദം തൊഴുന്നു ഞങ്ങൾ… എന്ന പ്രാർഥനാഗാനവും പള്ളിമണികളും മുഴങ്ങുന്നതിനിടെ വെടിക്കെട്ടും ഉയർന്നതോടെ സെന്റ് തെരേസാസ് ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിനു കൊടി ഉയർന്നു. ഇന്നലെ രാവിലെ 11.30ന് ആയിരക്കണക്കിനു വിശ്വാസികളെ സാക്ഷിയാക്കി ബസിലിക്ക റെക്ടർ ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട് കൊടി ഉയർത്തി.
തുടർന്ന് 12ന് അൾത്താരയിലെ രഹസ്യഅറയിൽനിന്നു വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി റെക്ടർ പ്രതിഷ്ഠിച്ചു.
ദേവാലയത്തിൽ തിങ്ങിനിറഞ്ഞ വിശ്വാസികൾ വിശുദ്ധ രൂപം പ്രാർഥനാപൂർവം വണങ്ങി. നാടിന്റെ നാനാഭാഗങ്ങളിൽനിന്നു ആയിരങ്ങൾ എത്തിയതോടെ നഗരം ഭക്തജനത്തിരക്കിലമർന്നു.
രമേശ് പറമ്പത്ത് എംഎൽഎ, മാഹി പൊലീസ് സൂപ്രണ്ട് ഡോ.വിനയ് കുമാർ ഗാഡ്ഗെ ഉൾപ്പെടെയുള്ളവർ തിരുരൂപത്തിൽ മാല ചാർത്തി.
തുടർന്നു ഫാ.ഡോ.ജെറോം ചിങ്ങന്തറയുടെ കാർമികത്വത്തിൽ ആഘോഷമായ കുർബാനയും നൊവേനയും നടന്നു. ഇന്നു രാവിലെ 7നു കുർബാനയും വൈകിട്ട് 6നു ആഘോഷമായ കുർബാനയും നൊവേനയും ഉണ്ടായിരിക്കും.
ഫാ.സനൽ ലോറൻസ്, ഫാ.റിജോ പാത്തിവയൽ എന്നിവർ കാർമികത്വം നൽകും. 14നും 15നുമാണു പ്രധാന തിരുനാൾ.
18 ദിവസത്തെ തിരുനാൾ 22നു സമാപിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]