കണ്ണൂർ ∙ കലക്ടറേറ്റ് വളപ്പിൽ കലക്ടറേറ്റിലെ ഒന്നാം ഗേറ്റിനു സമീപം 600 ചതുരശ്ര അടിയിൽ ജനസൗഹൃദ കേന്ദ്രം നിർമാണം പൂർത്തിയാകുന്നു. 30 ലക്ഷം രൂപയാണ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫണ്ട് അനുവദിച്ചത്.
കലക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ഓഫിസുകളിൽ നിന്നുള്ള സേവനങ്ങൾ എന്തൊക്കെയെന്ന് അറിയാൻ സംവിധാനം ഒരുക്കണമെന്നുള്ള നിരന്തര ആവശ്യത്തെ തുടർന്നാണ് ജനസൗഹൃദ കേന്ദ്രം പദ്ധതി ആവിഷ്കരിച്ചത്.
കലക്ടറേറ്റിലെ വിവിധ ഓഫിസുകളുമായി ബന്ധപ്പെട്ട സേവന വിവരങ്ങളും പദ്ധതികളുടെ അപേക്ഷകൾ സംബന്ധിച്ച് വിവരങ്ങളും ലഭ്യമാക്കാൻ പ്രത്യേകം കൗണ്ടറാണ് കെട്ടിടത്തിൽ പ്രധാനമായും ഒരുക്കുക. വിശ്രമ മുറിയിൽ ടെലിവിഷൻ, പത്രങ്ങൾ തുടങ്ങിയവ ലഭ്യമാക്കും.
ശുചിമുറിയുമുണ്ടാകും. വയോജന സൗഹൃദ സംവിധാനങ്ങളോടെ നിർമിക്കുന്ന കെട്ടിടത്തിൽ ഭിന്നശേഷി സൗഹൃദ മുറിയും ഉണ്ടാവും. കലക്ടറേറ്റിൽ നിന്നുള്ള സേവനങ്ങൾ സുഗമമായി ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]