കരിവെള്ളൂർ ∙ മാലിന്യമുക്ത നവകേരളത്തിനുവേണ്ടി കൈകോർക്കാൻ സർക്കാർ പറഞ്ഞു. അബൂബക്കർ കേട്ടു, നാട്ടുകാർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
തൃക്കരിപ്പൂർ മണിയനോടി സ്വദേശി ടി.അബൂബക്കർ മത്സ്യവിൽപന നടത്തുന്നത് ഇലയിലാണ്. ഒരു കാലത്ത് നാട്ടിൻപുറങ്ങളിൽ മത്സ്യവിൽപന നടത്തിയിരുന്നത് ഇലകളിലായിരുന്നു.
പിന്നീട് കടലാസുകളിലും പ്ലാസ്റ്റിക് സഞ്ചികളിലും വിൽക്കാൻ തുടങ്ങി.
പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ദോഷകരമാണെന്നു മനസ്സിലാക്കിയ അബൂബക്കർ രണ്ടുവർഷമായി കുറുക്കൂട്ടി പോലുള്ള മരങ്ങളുടെ ഇലകളിലാണ് മത്സ്യം വിൽക്കുന്നത്. രാവിലെ സ്കൂട്ടറുമായി മടക്കരയിൽ മത്സ്യം വാങ്ങാൻ പോകുമ്പോഴാണ് ഇലകൾ ശേഖരിക്കുന്നത്.
ഒരു ദിവസം അൻപതോളം ഇലകൾ വേണ്ടിവരും.
കരിവെള്ളൂർ, ഓണക്കുന്ന്, കുണിയൻ, മാണിയാട്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് വിൽപന.ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് അബൂബക്കർ മത്സ്യവിൽപന തുടങ്ങിയത്. പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്ന് അബൂബക്കർ പറഞ്ഞു. ഭാര്യ: എം.റംലത്ത്.
മക്കൾ: അൻസീറ, റംസീന, അർഷീന. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

