
കൗൺസലിങ് ഇന്ന്
തളിപ്പറമ്പ് ∙ കുറുമാത്തൂർ ഗവ ഐടിഐയിൽ മെക്കാനിക് അഗ്രികൾചറൽ മെഷീനറി, ഇലക്ട്രോണിക് മെക്കാനിക് എന്നീ കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകിയവരുടെ പ്രവേശനത്തിനുള്ള കൗൺസലിങ് ഇന്ന് 10ന് നടക്കും. 170 മുതൽ 195 വരെ ഇൻഡക്സ് മാർക്കുള്ള മുഴുവൻ പേരും ഹാജരാകണം.
ഫോൺ– 04602 225450.
തീറ്റപ്പുൽ കൃഷിയിൽ പരിശീലനം
കക്കാട് റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 12നും 13നും രാവിലെ 10.15 മുതൽ വൈകിട്ട് 5 വരെ തീറ്റപ്പുൽ കൃഷിയിൽ പരിശീലനം നൽകും. 0497 –2763473
കേബിൾ പ്രൊവൈഡർമാരുടെ യോഗം
മേലേചൊവ്വ ഫ്ലൈ ഓവറിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കേബിൾ പ്രൊവൈഡർമാരുടെ യോഗം 7ന് രാവിലെ 10.30ന് ആർബിഡിസികെ ഓഫിസിൽ നടക്കും.
81579 48121.
ക്യാംപ് ഫോളോവർ നിയമനം
കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ഡിഎച്ച്ക്യു ക്യാംപിൽ ക്യാംപ് ഫോളോവർ ജോലിക്കായി അഭിമുഖം നാളെ രാവിലെ 11ന് നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി (റൂറൽ) അറിയിച്ചു. പോളിടെക്നിക് അഡ്മിഷൻ
നടുവിൽ ഗവ.
പോളിടെക്നിക് കോളജിൽ ഒന്നാംവർഷ ഓട്ടമൊബീൽ, ഇലക്ട്രിക്കൽ, സിവിൽ കോഴ്സുകളിൽ അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള സ്പോട് അഡ്മിഷൻ 12ന് രാവിലെ 10ന് കോളജിൽ നടക്കും. ഫോൺ: 04602251033
തീയതി നീട്ടി
കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ വിവരങ്ങൾ എഐഐഎസ് സോഫ്റ്റ്വെയറിൽ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി 31 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
മുട്ടക്കോഴികൾ വിൽപനയ്ക്ക്
മുണ്ടയാട് മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിൽ 8നും 9നും ഗ്രാമശ്രീ മുട്ടക്കോഴികൾ വിതരണം നടക്കും. 0497 2721168.
നൃത്താധ്യാപിക നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തലശ്ശേരി എരഞ്ഞോളിപ്പാലത്ത് പ്രവർത്തിക്കുന്ന ഗവ.
ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിൽ നൃത്താധ്യാപികയെ നിയമിക്കുന്നു. 0490 2321605
മിനി ജോബ് ഫെയർ
ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ 8ന് രാവിലെ 10ന് മിനി ജോബ് ഫെയർ നടക്കും.
എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, എംബിഎ (എച്ച്ആർ), ഡിപ്ലോമ, ഐടിഐ (ഓട്ടമൊബീൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്) ആണ് യോഗ്യത. 6282942066
സീറ്റ് ഒഴിവ്
കണ്ണൂർ ഗവ.
വനിതാ ഐ.ടി.ഐയിലെ എസ്സി സംവരണ സീറ്റിലെ ഒഴിവുകളിലേക്ക് 8 മുതൽ നേരിട്ടെത്തി അപേക്ഷിക്കാം. 9400527012
ബിരുദ സീറ്റ് ഒഴിവ്
പെരിങ്ങോം ഗവ.
കോളജിൽ ഒന്നാം വർഷം ബിഎസ് സി മാത്തമാറ്റിക്സ്, ബിഎ ഇംഗ്ലിഷ് വിഷയങ്ങളിൽ എസ്സി/എസ്ടി വിഭാഗത്തിൽ സീറ്റുകളിലേക്ക് അപേക്ഷിക്കാം. 91889 00211 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]