
വീട്ടിൽനിന്ന് തോക്കും വടിവാളും പിടിച്ചു; യുവാവ് അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചക്കരക്കൽ ∙ മുണ്ടേരി കാണിച്ചേരിയിൽ ചക്കരക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ തോക്കും വടിവാളും പിടിച്ചെടുത്തു. ചാപ്പ നിലപ്പനക്കുന്നിൽ കെ.ഗൗരീഷിന്റെ (22) വീട്ടിൽ നിന്നാണ് വടിവാളും തോക്കും പിടിച്ചെടുത്തത്. 3.5 ഗ്രാം കഞ്ചാവും ഇവിടെനിന്ന് പിടിച്ചെടുത്തു.
ഗൗരീഷിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ചക്കരക്കൽ സിഐ എം.പി.ഷാജി, എസ്ഐമാരായ അംബുജാക്ഷൻ, പ്രേമരാജൻ, എസ്സിപിഒ സൂരജ്, വിനീത, രജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.