
ഉദ്ഘാടനത്തിലേക്ക് കരുവഞ്ചാൽ പാലം; ഗതാഗതക്കുരുക്കിനെ തുടർന്ന് പുതിയപാലം താൽക്കാലികമായി തുറന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരുവഞ്ചാൽ ∙ രണ്ടര വർഷത്തെ കാത്തിരിപ്പിനു ശേഷം തളിപ്പറമ്പ് – കൂർഗ് ബോർഡർ (ടിസിബി) റോഡിലെ കരുവഞ്ചാൽ പാലവും പ്രവൃത്തി പൂർത്തീകരിച്ച് ഔദ്യോഗിക ഉദ്ഘാടനത്തിലേക്ക്. പാലം നിർമാണം മാസങ്ങൾക്കു മുൻപു പൂർത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡ് നിർമിച്ചിരുന്നില്ല.കഴിഞ്ഞ ദിവസങ്ങളിലാണ് അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാക്കിയത്. അതേസമയം, പഴയപാലത്തിൽ വർധിക്കുന്ന ഗതാഗതക്കുരുക്ക് പരിഗണിച്ചു പുതിയപാലം താൽക്കാലികമായി തുറന്നിട്ടുണ്ട്.
ഭരണാനുമതി, സാങ്കേതികാനുമതി, ടെൻഡർ തുടങ്ങിയ നടപടിക്രമങ്ങൾക്കു ശേഷം രണ്ടര വർഷം മുൻപാണു പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 50 മീറ്റർ നീളവുമുള്ള പാലത്തിനു രണ്ടുവശത്തെ നടപ്പാത ഉൾപ്പെടെ 14 മീറ്റർ വീതിയുമുണ്ട്. 6.80 കോടി രൂപയാണു പാലത്തിന് ഭരണാനുമതി ലഭിച്ചത്. 5.5 കോടി രൂപയ്ക്കായിരുന്നു കരാർ.മലയോര ജനതയുടെ ഏറെക്കാലത്തെ സ്വപ്നമാണിപ്പോൾ യാഥാർഥ്യമായത്.
മുൻപ് ടിസിബി റോഡ് നവീകരിക്കുകയും മലയോരഹൈവേ യാഥാർഥ്യമാകുകയും ചെയ്തെങ്കിലും അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കരുവഞ്ചാൽ പാലം പുനർനിർമിച്ചിരുന്നില്ല. ടിസിബി റോഡിന്റെ ഭാഗമായ ചാണോക്കുണ്ട് പാലവും ആലക്കോട് പാലവും നേരത്തെ തന്നെ നിർമിച്ചിരുന്നു. സജീവ് ജോസഫ് എംഎൽഎ മുൻകയ്യെടുത്താണ് ആലക്കോട്, കരുവഞ്ചാൽ പാലങ്ങൾ യാഥാർഥ്യമാക്കിയത്.