
ആറളത്ത് സോളർ തൂക്കുവേലി നിർമാണം നാളെ തുടങ്ങും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി ∙ ആറളത്ത് ആനമതിൽ പണി അവശേഷിക്കുന്ന 5.2 കിലോമീറ്റർ ദൂരം സോളർ തൂക്കുവേലി നിർമാണം അനെർട്ടിന്റെ നേതൃത്വത്തിൽ നാളെ തുടങ്ങും. 2 ഘട്ടങ്ങളിലായി 56 ലക്ഷം രൂപ ചെലവിലാണ് സോളർ തൂക്കുവേലി നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയും ആറളം പഞ്ചായത്ത് വകയിരുത്തിയ 16 ലക്ഷം രൂപയും വിനിയോഗിച്ച് 3.6 കിലോമീറ്റർ പണി നടത്തും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചുള്ള പണി 1.6 കിലോമീറ്റർ പണി 2–ാം ഘട്ടത്തിൽ നടപ്പാക്കും. 1 മാസത്തിനകം പണി പൂർത്തീകരിക്കുകയാണു ലക്ഷ്യം.
10 കിലോമീറ്റർവരുന്ന ആനമതിൽ നിർമാണം ഏപ്രിൽ 30നകം 6 കിലോമീറ്ററോളം പൂർത്തീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ബാക്കി ദൂരം കാലതാമസം വരുമെന്നതിനാൽ അടിയന്തര നടപടിയന്നനിലയിലാണ് സോളർ തൂക്കുവേലി നിർമിക്കുന്നത്. പിന്നീട് മതിൽ പൂർത്തിയാകുമ്പോൾ ആവശ്യമായ സ്ഥലത്തേക്ക് തൂക്കുവേലി മാറ്റും.ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയെങ്കിലും നടപടികൾ പൂർത്തീകരിക്കാനുള്ള കാലതാമസം കണക്കിലെടുത്താണ് 2–ാം ഘട്ടത്തിൽ പെടുത്തിയത്. ബ്ലോക്ക് പദ്ധതി 8 ന് പാസാകുന്നതോടെ ഫണ്ട് കൈമാറാൻ സാധിക്കുമെന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ പറഞ്ഞു.
തൂക്കുവേലി നിർമിക്കേണ്ട സ്ഥലം നിശ്ചയിക്കുന്നതിനായി നടത്തിയ സംയുക്ത പരിശോധനയിൽ അനെർട്ട് ജില്ലാ എൻജിനീയർ മുഹമ്മദ് റാഷിദ്, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, ഫാം വാർഡ് അംഗം മിനി ദിനേശൻ, ആറളം ഫാം പുനരധിവാസ മിഷൻ സൈറ്റ് മാനേജർ സി.ഷൈജു, ആറളം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ, ആറളം പഞ്ചായത്ത് സെക്രട്ടറി വി.ജി.രഞ്ചിത്ത്, കരാർ സ്ഥാപനം നാച്വറൽ ഫെൻസ് സിഇഒ സന്തോഷ് ഗൗഡർ, പി.എച്ച്. ജാബിർ എന്നിവർ പങ്കെടുത്തു.
മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കൽ ആറളം വന്യജീവി സങ്കേതത്തിൽ ഗോത്രഭേരി സെമിനാർ നടത്തി
ഇരിട്ടി ∙ വനം വന്യജീവി വകുപ്പും കേരള വനം ഗവേഷണ സ്ഥാപനവും ചേർന്നു ആറളം വന്യജീവി സങ്കേതത്തിലെ വളയംചാലിൽ നടത്തിയ ഗോത്രഭേരി മിഷൻ സെമിനാർ ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്.ദീപ ഉദ്ഘാടനം ചെയ്തു.വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് നടപ്പിലാക്കി വരുന്ന 10 മിഷനുകളിലൊന്നാണു മിഷൻ ട്രൈബൽ നോളജ് (ഗോത്രഭേരി).
ആദിവാസി സമൂഹങ്ങളിൽ നിന്നു അറിവുകൾ മനസ്സിലാക്കി ശാസ്ത്രീയവും സാങ്കേതികവുമായി സംയോജനത്തിലൂടെ അവയെ പ്രോത്സാഹിപ്പിച്ച് വന്യജീവി ഇടപെടലുകൾക്കെതിരെ തയാറെടുപ്പുകൾ നടത്തുക എന്നതാണ് ഗോത്രഭേരി സെമിനാറിൽ ലക്ഷ്യമിടുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ 12 ഉന്നതികളിൽ നിന്നു ഊരുമൂപ്പൻമാരും പ്രതിനിധികളും ഉൾപ്പെടെ 40 പേർ പങ്കെടുത്തു. മിഷൻ ട്രൈബൽ നോളജ് സ്റ്റേറ്റ് കോഓർഡിനേറ്റർ രാജു.കെ.ഫ്രാൻസിസ്, കെഎഫ്ആർഐ ശാസ്ത്രജ്ഞൻ എ.വി.രഘു, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, കാസർകോട് ഡിഎഫ്ഒ കെ.അഷ്റഫ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, കൊട്ടിയൂർ റേഞ്ചർ പി.പ്രസാദ് എന്നിവർ പ്രസംഗിച്ചു.