
കണ്ണൂർ ജില്ലയിൽ ഇന്ന് (06-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മെഡിക്കൽ ഓഫിസർ നിയമനം
ജില്ലാ ആശുപത്രിയിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എആർടി സെന്ററിലേക്ക് മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. എംബിബിഎസിനൊപ്പം ടിസിഎംസി റജിസ്ട്രേഷനും ഒരു വർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 11 ന് രാവിലെ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ
അഭിമുഖം.
പാരാ ലീഗൽ വൊളന്റിയർ നിയമനം
കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ സിഎൽഎപി, വിആർസി, ഗോത്രവർധൻ, ഹാർമണി ഹബ്, അതിജീവനം എന്നീ സ്കീമുകളിലേക്ക് ജില്ലാ നിയമ സേവന അതോറിറ്റി പാരാ ലീഗൽ വൊളന്റിയർമാരെ നിയമിക്കുന്നു. സേവന സന്നദ്ധരായ, ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ഫോട്ടോയും സഹിതം 15ന് വൈകിട്ട് 5നകം ജില്ലാ നിയമ സേവന അതോറിറ്റി ഓഫിസിൽ അപേക്ഷ നൽകണം. അപേക്ഷാ ഫോറം തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിറ്റി ഓഫിസിൽ നിന്നും ലഭിക്കും.
ജില്ലാ പൊലീസ് പരാതി അതോറിറ്റി സിറ്റിങ്
ജില്ലാ പൊലീസ് പരാതി അതോറിറ്റിയുടെ സിറ്റിങ് 8ന് രാവിലെ 11 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. 0497 2700645
പ്രാദേശിക ചലച്ചിത്രോത്സവം:ഇന്നു തുടക്കം
പയ്യന്നൂർ ∙ ഓപ്പൺ ഫ്രെയിം പത്താമത് രാജ്യാന്തര ചലച്ചിത്ര മേളയോട് അനുബന്ധിച്ചുള്ള പ്രാദേശിക ചലച്ചിത്രോത്സവങ്ങൾക്ക് ഇന്ന് തുടക്കമാവും. 10 കേന്ദ്രങ്ങളിലാണ് പ്രാദേശിക ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ചലച്ചിത്ര പ്രദർശനവും ചലച്ചിത്ര മേളകളുടെ പ്രസക്തിയെ സംബന്ധിക്കുന്ന അവതരണവും ഉണ്ടാകും. ആദ്യ പ്രദർശനം ഇന്ന് ഉദിനൂരിൽ നടക്കും. തുടർന്ന് പിലാത്തറ, ഏച്ചിലാംവയൽ, വെള്ളൂർ, കരിവെള്ളൂർ തുടങ്ങിയ സ്ഥലങ്ങളിലും മേള സംഘടിപ്പിക്കും. പ്രാദേശിക സാംസ്കാരിക സംഘടനകൾ, ഫിലിം സൊസൈറ്റികൾ എന്നിവയുമായി ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. മേയ് 6 മുതൽ 9 വരെ ശ്രീവത്സം ഓഡിറ്റോറിയത്തിൽ ഓപ്പൺ ഫ്രെയിം രാജ്യാന്തര ചലച്ചിത്രോത്സവം നടക്കും.
വാർഷികാഘോഷം ഇന്ന്
മാങ്ങാട്ടിടം∙ ശങ്കരനെല്ലൂർ പ്രിയദർശിനി സ്മാരക മന്ദിരം വാർഷികാഘോഷം ഇന്ന് 7.30ന് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കെപിസിസി അംഗം രാജീവൻ എളയാവൂർ മുഖ്യ പ്രഭാഷണം നടത്തും, പ്രിയദർശിനി സ്മാരക മന്ദിരം പ്രസിഡന്റ് ജി.മോഹനൻ അധ്യക്ഷനാവും. തുടർന്ന് വിവിധ പരിപാടികളും നടക്കും.