പാപ്പിനിശ്ശേരി ∙ പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ തകർച്ച പരിഹരിക്കാനുള്ള പണി തുടങ്ങി. ഇന്നലെ രാവിലെ മുതൽ പാലം അടച്ചിട്ടാണ് അറ്റകുറ്റപ്പണി നടക്കുന്നത്.
കുഴികളും തകർച്ചയും നേരിട്ട സ്ലാബുകളിലെ മേൽപാളി ടാറിങ് പൂർണമായും ഇളക്കി നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ഇന്നലെ നടന്നത്.
തുടർന്നു പാലത്തിലെ വിവിധയിടങ്ങളിലെ തകർച്ചകൾ പരിശോധിച്ചു മൈക്രോ കോൺക്രീറ്റ് ചെയ്തു കുഴിയടയ്ക്കും.
പാലത്തിലെ എക്സ്പാൻഷൻ ജോയിന്റിൽ ഉണ്ടായ തകർച്ച കൂടി പരിഹരിക്കാനുണ്ട്. അറ്റകുറ്റപ്പണിക്കായി നാളെ മുതൽ പഴയങ്ങാടി താവം റെയിൽവേ മേൽപാലം കൂടി അടച്ചിടും.
കെഎസ്ടിപി പാപ്പിനിശ്ശേരി–പിലാത്തറ റോഡ് വഴി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതോടെ ബദൽ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.
കണ്ണൂർ–പയ്യന്നൂർ റൂട്ടിലെ ഭാരവാഹനങ്ങൾ ദേശീയപാത തളിപ്പറമ്പ് വഴി കടന്നു പോകണമെന്ന നിർദേശമുണ്ടെങ്കിലും ദീർഘദൂരവാഹനങ്ങൾ മിക്കവയും കെഎസ്ടിപി റോഡിലേക്ക് കടന്നുവരുന്നതായി പരാതി ഉയർന്നു. പാപ്പിനിശ്ശേരി റെയിൽവേ അടിപ്പാതയിൽ മുഴുവൻ സമയവും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ഇരിണാവ് റെയിൽവേ ഗേറ്റ്– കോലത്തുവയൽ ചുങ്കം റോഡ്, കണ്ണപുരം ചൈനാക്ലേ– അഞ്ചാംപീടിക റോഡ്, കീച്ചേരി എന്നിവയിലൂടെയാണ് പ്രധാനമായും വാഹനങ്ങൾ കടന്നുപോകുന്നത്.
കണ്ണൂർ–പഴയങ്ങാടി റൂട്ടിലെ ബസുകൾ ഏതു വഴി സർവീസ് നടത്തണമെന്ന നിർദേശം അധികൃതർ നേരത്തെ നൽകിയിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. കണ്ണപുരം ചൈനാക്ലേ–അഞ്ചാംപീടിക– കീച്ചേരി വഴിയോ, ഇരിണാവ്–കോലത്തുവയൽ–ചുങ്കം വഴിയോ ബസുകൾ കടന്നുപോകേണ്ടി വരും.
താവം മേൽപാലം അടച്ചിട്ടാൽ താവത്തുനിന്നു ബസുകൾ ഷട്ടിൽ സർവീസ് നടത്തുന്നതോടെ യാത്രാദുരിതവും രൂക്ഷമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

