പയ്യന്നൂർ ∙ ഒരേസമയം രണ്ടു ബസുകൾ കടന്നു പോയിരുന്ന റോഡിൽ, മെക്കാഡം ടാറിങ് നടത്തിയപ്പോൾ ഒരേസമയം ഒരു ബസിനും കാറിനും കടന്നുപോകാനാകാത്ത അവസ്ഥ. ബൈപാസ് റോഡ് എൽഐസി ജംക്ഷനിലാണു മെക്കാഡം ടാറിങ് നടന്നപ്പോൾ റോഡിനു വീതി കുറഞ്ഞത്.
ബൈപാസ് റോഡ് നിർമിച്ച കാലം മുതൽ ടൗണിൽനിന്നു പോകുന്ന ബസുകൾ എൽഐസി ജംക്ഷൻ റോഡിൽനിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാറുണ്ട്. ഈ സമയത്ത് നിർത്തിയിട്ട
ബസിനു സൈഡിലൂടെ ബസ് ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾ കടന്നു പോകാറുണ്ട്.
എന്നാൽ റോഡ് മെക്കാഡം ടാറിങ് ചെയ്തതോടെ യാത്രക്കാരെ കയറ്റാൻ ബസ് നിർത്തിയാൽ ഒരു കാറിനുപോലും ബസ് മറികടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. മുൻപ് ഓവുചാൽ റോഡിന്റെ ഉയരത്തിലായിരുന്നതിനാൽ, വാഹനങ്ങൾക്ക് ഓവുചാലിനു മുകളിലൂടെ കടന്നു പോകാൻ കഴിഞ്ഞിരുന്നു. എന്നാൽ റോഡ് നവീകരിച്ചപ്പോൾ ഓവുചാലിന്റെ ഉയരം കൂട്ടിയപ്പോൾ ഇതിനു കഴിയാത്ത സ്ഥിതിയാണ്.
ഗവ.
താലൂക്ക് ആശുപത്രിയിൽ വരുന്ന രോഗികളും ബന്ധുക്കളും ബസ് കയറുന്നത് ഇവിടെ നിന്നാണ്. അതുകൊണ്ട് സ്റ്റോപ് ദൂരേയ്ക്ക് മാറ്റാനാവില്ല.
അത് തിരിച്ചറിഞ്ഞ മുൻ ഭരണാധികാരികൾ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുംവിധം ഓവുചാൽ റോഡിന്റെ ഉയരത്തിൽ നിർമിച്ചതായിരുന്നു. എന്നാൽ ഇത്തവണ റോഡ് അടച്ച് നിർമാണം നടത്തുമ്പോൾ നാട്ടുകാർ ശ്രദ്ധിച്ചില്ല.
ഓവുചാലിനു മുകളിലൂടെ വാഹനങ്ങൾ കടന്നു പോകാനുള്ള സംവിധാനമൊരുക്കാൻ മെക്കാഡം ടാർ ചെയ്യുമ്പോൾ ഭരണാധികാരികൾ കരാറുകാരനോട് പറഞ്ഞതുമില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

