പയ്യന്നൂർ ∙ പരിചയമില്ലാത്തവർക്കു മുന്നിൽ രാമചന്ദ്രൻ അമ്പരപ്പാണ്. കഴിഞ്ഞദിവസം ഡൽഹിയിലേക്കു വിനോദയാത്ര പോയപ്പോൾ ആളുകൾ ചുറ്റുംകൂടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള രൂപസാദൃശ്യമാണ് മാത്തിൽ വടശ്ശേരിയിലെ പി.കെ.രാമചന്ദ്രനെ വ്യത്യസ്തനാക്കുന്നത്. താജ്മഹൽ കാണാനെത്തിയ രാമചന്ദ്രനു ചുറ്റുംകൂടിയ വിദ്യാർഥികളടക്കമുള്ളവർ ഒപ്പംനിന്ന് വിഡിയോയും സെൽഫിയുമെടുക്കാൻ മത്സരിച്ചു.
50 അംഗ സംഘത്തോടൊപ്പമാണ് രാമചന്ദ്രൻ ഡൽഹി, ആഗ്ര, കാശി, മധുര തുടങ്ങിയ സ്ഥലങ്ങളിലേക്കു വിനോദയാത്ര പോയത്.
ഇവിടങ്ങളിലെല്ലാം രാമചന്ദ്രൻ താരമായി. ഒടുവിൽ സംഘത്തിന്റെ യാത്രാസമയം നഷ്ടപ്പെടുന്നുവെന്ന് കണ്ടതോടെ രാമചന്ദ്രനു മുഖംമറച്ച് നടക്കേണ്ടിവന്നു.
വിദേശത്തും മുംബൈയിലുമൊക്കെ ജോലിചെയ്ത രാമചന്ദ്രൻ നാട്ടിൽ സ്ഥിരതാമസമാക്കിയപ്പോൾ 2016ൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് ചിലർ ഫോട്ടോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. അന്നു രാമചന്ദ്രനെക്കുറിച്ച് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

