കണ്ണൂർ ∙ കോർപറേഷനിലെ മലിന ജല സംസ്കരണ പ്ലാന്റ് നിർമാണത്തിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. നടപടികളെല്ലാം അട്ടിമറിച്ച് ഒരു കമ്പനിക്ക് ടെൻഡർ നൽകാനാണ് മേയറുടെ നേതൃത്വത്തിൽ നീക്കം നടന്നതെന്നും കോടികളുടെ ഇടപാടാണ് ഇതിന് പിന്നിൽ നടന്നതെന്നും രാഗേഷ് ആരോപിച്ചു.
40 കോടിക്കാണ് ആദ്യം ടെൻഡർ ചെയ്തത്.
പിന്നീട് 100 കോടി കൂടി അനുവദിക്കുകയായിരുന്നു. തുകയിൽ മാറ്റം വന്നത് സാങ്കേതിക പ്രശ്നമായാണ് മേയർ ചൂണ്ടിക്കാണിച്ചത്.
എന്നാൽ അക്കാര്യം രേഖപ്പെടുത്താതെ 40 കോടിയുടെ ടെൻഡർ 140 കോടി ആക്കിയെന്ന് ഒറ്റവരിയിൽ രേഖപ്പെടുത്തുകയായിരുന്നു. 167.6 കോടിക്കാണ് ആകെ പദ്ധതി ടെൻഡർ ചെയ്തത്.
മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് ടെൻഡർ നടപടികൾ നടത്തിയത്. മറ്റു കമ്പനികളെ ഒഴിവാക്കുന്നതിന് 9 നിബന്ധനകൾ വച്ചു.
കള്ള പ്രമാണം ഉണ്ടാക്കി മുൻകൂട്ടി നിശ്ചയിച്ച ആൾക്ക് കരാർ നൽകി.
ഈ ടെൻഡർ വച്ച് ഏതു തരത്തിലും നിർമാണം നടത്താം. 30 കോടിക്കും 60 കോടിക്കും പ്ലാന്റ് നിർമിക്കാൻ സാധിക്കും.
അതിനുള്ള സൗകര്യം ടെൻഡറിൽ ചെയ്തിട്ടുണ്ട്. ഇത് ശ്രദ്ധയിൽപെട്ട
പാർട്ടി പ്രവർത്തകൻ പരാതി നൽകിയതോടെ മുഴുവൻ ഫയലും വകുപ്പ് മന്ത്രി വിളിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ കമ്പനിയുടെ ആളുകൾ വന്നു കണ്ടു.
പാർട്ടിയുമായി സഹകരിക്കാൻ തയാറാണെന്നും എന്തുവേണമെങ്കിലും ചെയ്യാമെന്നും പറഞ്ഞു. അഴിമതിയിൽ വിജിലൻസ് അന്വേഷണമുണ്ടാകുമെന്നും രാഗേഷ് പറഞ്ഞു.
മരക്കാർക്കണ്ടിയിലെ മലിന ജല ശുദ്ധീകരണ പ്ലാന്റിന്റെ കരാറുകാരിൽനിന്ന് മേയർ കോടികൾ കൈക്കൂലി വാങ്ങിയതായും ഇതേ സംഘം സിപിഎം ഓഫിസിലെത്തി, സഹകരിക്കണമെന്നും എന്തുവേണമെങ്കിലും ചെയ്യാമെന്നും വാഗ്ദാനം ചെയ്തുവെന്നും നേരത്തെ രാഗേഷ് ആരോപണമുന്നയിച്ചിരുന്നു.
എന്നാൽ ആരോപണം തള്ളി മേയർ മുസ്ലിഹ് മഠത്തിൽ രംഗത്തെത്തി. ഇടതുപക്ഷവുമായി ബന്ധമുള്ള കമ്പനികൾക്ക് കൊള്ളയടിക്കാൻ അവസരം നൽകാത്തതിനാലാണ് കെ.കെ.രാഗേഷ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

