മട്ടന്നൂർ∙ അവകാശ തർക്കം ബാക്കിയാക്കി ചാവശ്ശേരി – വെളിയമ്പ്ര കൊട്ടാരം റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു. ചാവശ്ശേരി ടൗൺ മുതൽ വെളിയമ്പ്ര കൊട്ടാരം വരെയുള്ള 4 കിലോമീറ്റർ റോഡാണ് ടാറിങ് പ്രവൃത്തി നടത്തുന്നത്. പ്രവൃത്തി ഉദ്ഘാടനം സംബന്ധിച്ച് സണ്ണി ജോസഫ് എംഎൽഎയും സിപിഎം പ്രവർത്തകരുമായി തർക്കം ഉണ്ടായി. നവകേരള സദസ്സിൽ നൽകിയ അപേക്ഷയെ തുടർന്നാണ് റോഡിനു സർക്കാർ തുക അനുവദിച്ചതെന്ന് നഗരസഭാധ്യക്ഷ കെ.ശ്രീലതയും താൻ നൽകിയ അപേക്ഷ പ്രകാരമാണ് തുക അനുവദിച്ചതെന്നു സണ്ണി ജോസഫ് എംഎൽഎയും അവകാശവാദം ഉന്നിയച്ചതാണ് തർക്കത്തിന് ഇടയാക്കിയത്.
നഗരസഭാധ്യക്ഷ കെ.ശ്രീലത പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അധ്യക്ഷത വഹിച്ചു.
സ്ഥിരസമിതി അധ്യക്ഷൻ കെ.സുരേഷ്, കെ.സോയ, സിപിഎം ലോക്കൽ സെക്രട്ടറി എം.പി. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
സിപിഎം പ്രവർത്തകർ എംഎൽഎയ്ക്ക് ഗോബാക്ക് വിളിച്ചും പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചും പ്രകടനം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

