ശ്രീകണ്ഠപുരം ∙ ചെങ്ങളായി പഞ്ചായത്തിലെ കൊയ്യം അങ്കണവാടി–പവുപ്പട്ട തവറൂൽ റോഡിൽ പവുപ്പട്ട
പ്രദേശത്ത് പുഴയോരം ഇടിഞ്ഞ് റോഡിനു ഭീഷണി. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലുമാണ് പുഴയോരം ഇടിഞ്ഞത്.
മലയോര മേഖലയിൽനിന്നു വിമാനത്താവളത്തിലേക്കും ജില്ലാ ആസ്ഥാനത്തേക്കും പെട്ടെന്ന് എത്തിപ്പെടാൻ പറ്റുന്ന റോഡാണിത്. വേനൽക്കാലത്തു ഒട്ടേറെ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും മഴക്കാലമായാൽ ഒരു വാഹനത്തിനും കടന്നുവരാൻ സാധിക്കില്ല.
കാൽനടയാത്രയ്ക്കുപോലും പറ്റാത്ത അവസ്ഥയാണ്.
റോഡ് തുടങ്ങുന്ന ഭാഗം കുറച്ച് ടാറിങ്ങും കോൺക്രീറ്റും ചെയ്തിട്ടുണ്ട്. കുറച്ച് വർഷം മുൻപ് ഇറിഗേഷൻ വകുപ്പും പഞ്ചായത്തും അരികു കെട്ടാൻ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു.
എന്നാൽ അതിനുശേഷം യാതൊരു നടപടിയുമില്ല. പുഴയോരം കെട്ടി ബലപ്പെടുത്തണമെന്നും റോഡ് സംരക്ഷിക്കണമെന്നും പ്രദേശത്തുകാർ ആവശ്യപ്പെടുന്നു.
പ്രസ്തുത റോഡിന് ജില്ലാ പഞ്ചായത്തും എംപിയും എംഎൽഎയും ഫണ്ട് അനുവദിച്ചാൽ ജനങ്ങൾക്ക് നല്ല ഒരു റോഡ് ലഭിക്കും. 2 കിലോമീറ്ററിൽ റോഡിന് 6 മീറ്റർ വീതിയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]