അധ്യാപക ഒഴിവ്
പയ്യന്നൂർ ∙ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10.30നു സ്കൂൾ ഓഫിസിൽ.
∙കല്യാശ്ശേരി കെപിആർ ഗോപാലൻ സ്മാരക ഗവ. വിഎച്ച്എസ്എസ്, വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ പ്രിന്റിങ് ടെക്നോളജി തസ്തികയിൽ അധ്യാപകരെ നിയമിക്കുന്നു.
ഏഴിന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫിസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9544843844
ഡേറ്റ എന്യൂമറേറ്റർ നിയമനം
∙ഫിഷറീസ് വകുപ്പിന്റെ മാനേജ്മെന്റ് ഓഫ് മറൈൻ ഡേറ്റ കലക്ഷൻ ആൻഡ് സ്റ്റഡി ഓഫ് ജുവനൈൽ ഫിഷിങ് സർവേ പദ്ധതിയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡേറ്റ എന്യൂമറേറ്ററെ നിയമിക്കുന്നു.
ഏഴിന് രാവിലെ 10.30 ന് കണ്ണൂർ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. 04972731081
അസി. പ്രഫസർ നിയമനം
∙ചീമേനി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കൊമേഴ്സ് വിഷയത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ അസി.
പ്രഫസറെ നിയമിക്കുന്നു. ഏഴിന് ഉച്ചയ്ക്ക് 12 മണിക്ക് കോളജ് ഓഫിസിൽ അഭിമുഖത്തിന് എത്തണം. 8547005052.
ഇൻസ്ട്രക്ടർ നിയമനം
∙പിണറായി ഗവ. ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
ആറിന് രാവിലെ 11 ന് ഐടിഐ ഓഫിസിൽ അഭിമുഖത്തിന് എത്തണം. 0490 2384160
ദേവസ്വം പട്ടയക്കേസ് വിചാരണ
∙ഇരിട്ടി, തലശ്ശേരി (ദേവസ്വം) ലാൻഡ് ട്രൈബ്യൂണൽ ഓഗസ്റ്റിൽ മാറ്റിവച്ച പട്ടയ കേസുകളുടെ വിചാരണ 9ന് രാവിലെ 10.30 ന് നടക്കും.
റെയിൽവേ ഗേറ്റ് അടച്ചിടും
∙ട്രാക്ക് നവീകരണ പണികൾക്കായി കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള കൊവ്വപ്പുറം -കുന്നനങ്ങാട് (കൊവ്വപ്പുറം) ഗേറ്റ് നാളെ രാവിലെ 8.00 മുതൽ ഒക്ടോബർ എട്ടിന് രാത്രി 11.00 വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എൻജിനീയറുടെ കാര്യാലയം അറിയിച്ചു.
സംസ്ഥാനതല പ്രസംഗമത്സരം
∙സംസ്ഥാന യുവജന കമ്മിഷൻ യുവജനങ്ങൾക്കായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. എട്ടിന് കോഴിക്കോട് ഐഎച്ച്ആർഡി കോളജിലാണ് മത്സരം. 8086987262.
ഡിഎൽഎഡ് പ്രവേശനം
∙പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ദ്വിവത്സര ഡിഎൽഎഡ് കോഴ്സിലേക്കുള്ള സ്വാശ്രയ വിഭാഗ പ്രവേശനത്തിന്റെ അഭിമുഖവും തിരഞ്ഞെടുപ്പും ഏഴ്, എട്ട് തീയതികളിൽ നടക്കും.
സയൻസ്, കൊമേഴ്സ് വിഷയത്തിലുള്ളവർക്ക് ഏഴിനും ഹ്യുമാനിറ്റീസിന് എട്ടിനുമാണ് അഭിമുഖം.വെബ്സൈറ്റ്: www.ddekannur.in 0497 2705149
ജൂനിയർ റസിഡന്റ് / ട്യൂട്ടർ ഒഴിവ്
∙കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
14 ന് രാവിലെ 11ന് പ്രിൻസിപ്പൽ ഓഫിസിൽ അഭിമുഖത്തിന് എത്തണം. വെബ്സൈറ്റ് gmckannur.edu.in
അപേക്ഷ ക്ഷണിച്ചു
∙സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നടപ്പിലാക്കുന്ന വിവിധ വായ്പാ പദ്ധതികളിൽ ജാമ്യമായി സ്വീകരിക്കുന്ന വസ്തുവിന്റെ വിലനിർണയം നടത്തുന്നതിന് വിരമിച്ച വില്ലേജ് ഓഫിസർ, തഹസിൽദാർ, ഡപ്യൂട്ടി തഹസിൽദാർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഫോൺ: 9400068513 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]