പാപ്പിനിശ്ശേരി ∙ കെഎസ്ടിപി റോഡ് പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ വൻ തകർച്ച. സ്ളാബുകൾ കൂട്ടിയോജിപ്പിക്കുന്ന എക്സ്പാൻഷൻ ജോയിന്റ് തകർന്നു പാലത്തിനു കുറുകെ വലിയരീതിയിൽ വിള്ളൽ രൂപപ്പെട്ടു.
അപകടകരമായ നിലയിൽ ഇരുമ്പുകമ്പികൾ പുറത്തേക്കു തെറിച്ചു കിടക്കുന്ന സ്ഥിതിയിലാണ്. ഇതിനിടെ നിറയെ കുഴികളും രൂപപ്പെട്ടു.
2018ൽ നിർമാണം പൂർത്തിയാക്കി ഒരു വർഷത്തിനകം തന്നെ എക്സ്പാൻഷൻ ജോയിന്റുകളിൽ തകർച്ച കണ്ടുതുടങ്ങിയിരുന്നു. പിന്നീടു മാറ്റി സ്ഥാപിച്ച എക്സ്പാൻഷൻ ജോയിന്റുകളിൽ ഒന്നാണ് ഇപ്പോൾ തകർന്നത്.
പാചകവാതക ടാങ്കർ ലോറികളടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിലെ തകർച്ച അപകടസാധ്യത വർധിപ്പിക്കുന്നു.കണ്ണൂർ ഭാഗത്തെ ഏതാനും സ്പാനുകളുടെ മുകളിൽ കുഴികൾ രൂപപ്പെടുന്നതും കുലുക്കവും പതിവാണ്.
കെഎസ്ടിപി പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം നിർമാണം പൂർത്തിയായ അന്നുമുതൽ തകർച്ചയും അറ്റകുറ്റപ്പണിയും തുടങ്ങിയതാണ്.തകർച്ച ശാശ്വതമായി പരിഹരിക്കുമെന്ന ഉറപ്പിലാണ് 2021 ഡിസംബറിൽ ഒരു മാസത്തേക്കു പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ തകർച്ചയ്ക്ക് ഒരു മുടക്കവുമില്ല.
ഒരു മാസം മുൻപ് 3 ദിവസം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു കുഴികളടച്ചിരുന്നു.
മൈക്രോ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളെല്ലാം തകർന്നു വീണ്ടും കുഴികളായി. പാലത്തിന്റെ അടിഭാഗത്തു വിള്ളലുകളും മഴ പെയ്യുമ്പോൾ ചോർച്ചയുണ്ടെന്നും നാട്ടുകാർ പരാതിപ്പെട്ടു.
തൂണുകളിലെ തകർച്ച കാരണം ബലക്ഷയമുണ്ടെന്ന പരാതിയിൽ 2021ൽ അറ്റകുറ്റപ്പണി നടത്തി. റെയിൽവേ ട്രാക്കിനു മുകളിലുള്ള സ്പാനുകളൊഴികെ 22 സ്പാനുകളിൽ 620 മീറ്റർ നീളമുണ്ട്.
കൊച്ചിയിലെ ആർഡിഎസ് കമ്പനിയാണു നിർമാണ കരാറുകാർ. ദേശീയപാത നിർമാണം നടക്കുന്നതിനാൽ കെഎസ്ടിപി പാപ്പിനിശ്ശേരി – പിലാത്തറ റോഡിൽ എല്ലാ സമയവും ഗതാഗത തിരക്കാണ്.
അശാസ്ത്രീയമായ നിർമാണത്തെക്കുറിച്ചു തുടക്കം മുതൽ ആക്ഷേപം ഉയർന്നതിനാൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തുടരന്വേഷണം നടന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]