കണ്ണൂർ ∙ രാജ്യമൊട്ടാകെ പടരുന്ന നിശ്ശബ്ദ പകർച്ചവ്യാധിയാണ് ലഹരിയെന്നും ഇതിനെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും സംസ്ഥാന പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ. റോട്ടറി ക്ലബ്, വോക്കരൂ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി ലഹരി പരിശോധന ഉപകരണമായ സോടാക്സ അനലൈസർ പൊലീസ് സേനയ്ക്ക് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡിജിപി.
‘രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ദോഷകരമായി ബാധിക്കുന്നതാണ് ലഹരി ശൃംഖല.
ഇതിന്റെ കണ്ണി മുറിക്കാൻ പൊലീസ് സേനയ്ക്കൊപ്പം സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവർ ഒത്തുചേരണം. ഈ വർഷം ഇതുവരെ 25,000 ലഹരി കേസുകളാണ് സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തത്.
സിന്തറ്റിക് ലഹരിയുടെ വ്യാപനം യുവതലമുറയെ കാർന്നു തിന്നുന്നു. ഇവയുടെ ഉപയോഗം തിരിച്ചറിയുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യകൾ വേണ്ടിവരും’ ഡിജിപി പറഞ്ഞു.
വോക്കരൂ ഫൗണ്ടേഷൻ എംഡി വി.നൗഷാദ് സോടാക്സ അനലൈസർ ഡിജിപിക്ക് കൈമാറി.
സിന്തറ്റിക് ലഹരി ഉൾപ്പെടെയുള്ള എല്ലാ ലഹരി വസ്തുക്കളുടെയും ഉപയോഗം ഉമിനീർ പരിശോധനയിലൂടെ തിരിച്ചറിയാൻ കഴിയുന്ന ഉപകരണമാണ് സോടാക്സ അനലൈസർ. റോട്ടറി ഇന്റർനാഷനൽ ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ അധ്യക്ഷത വഹിച്ചു.
നോർത്ത് സോൺ ഐജി രാജ്പാൽ മീണ, കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്.യതീഷ് ചന്ദ്ര, സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻ രാജ് എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]