
ഇരിട്ടി ∙ അപകടാവസ്ഥയിലുള്ള ട്രാൻസ്ഫോമറുകൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ലെന്ന് ആക്ഷേപം. ആറളം പഞ്ചായത്തിലെ ചെടിക്കുളം ടൗൺ, അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവ് എൽപി സ്കൂൾ, പേരട്ട
കല്ലൻതോട് പള്ളിക്കും സ്കൂളിനും സമീപമുള്ള ട്രാൻസ്ഫോമർ എന്നിവ മാറ്റിസ്ഥാപിക്കണെന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം.
അയ്യൻകുന്നിലെ പാലത്തുംകടവ് എൽപി സ്കൂളിന് മുന്നിൽ സുരക്ഷാ വേലിയില്ലാതെ തുറന്നിട്ട നിലയിലുള്ള ട്രാൻസ്ഫോമറിന് സമീപം സ്കൂൾ കുട്ടികൾ പ്രവേശിക്കുന്ന് കണ്ടതിനെ തുടർന്ന് റിബൺ കെട്ടി വേലിയുണ്ടാക്കിയിരിക്കുകയാണ്.
സ്കൂളിൽ നിന്നു 50 മീറ്റർ മാത്രം ദൂരത്തിലാണ് ട്രാൻസ്ഫോമർ. ആറളം പഞ്ചായത്തിലെ ചെടിക്കുളം ടൗണിൽ അപകടാവസ്ഥയിലുള്ള ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജനപ്രതിനിധികളും നാട്ടുകാരും പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ താലൂക്ക് വികസന സമിതി യോഗത്തിലടക്കം പ്രശ്നം ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായില്ല.പേരട്ട
കല്ലംതോട് പള്ളിക്കും സ്കൂളിനും സമീപത്തെ വളവിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമർ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാവുന്നു. ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട പഞ്ചായത്തംഗം ബിജു വേങ്ങരപ്പള്ളി കെഎസ്ഇബി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]