വെയിങ് മെഷീനിൽ കൃത്രിമം നടത്തി സ്ക്രാപ്പ് വില്പന; 4 പേർ പിടിയിൽ
വളപട്ടണം∙ എൻഎച്ച് 66 നിർമ്മാണ കമ്പനിയായ വിശ്വ സമുദ്ര എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ പാപ്പിനിശ്ശേരിയിലെ സ്ക്രാപ്പ് യാഡിൽ നിന്നും സ്ക്രാപ്പ് വിൽക്കുന്ന സമയത്ത് തൂക്കത്തിൽ കൃത്രിമം കാണിച്ചു തട്ടിപ്പ്. എട്ടുമാസത്തോളം നടത്തിയ തട്ടിപ്പിൽ 40 ലക്ഷത്തോളം രൂപ കമ്പനിക്ക് നഷ്ടമായി.
വെയിങ് മെഷീനിൽ അൾട്രേഷൻ നടത്തി തൂക്കത്തിൽ കുറവ് കാട്ടിയാണ് തട്ടിപ്പ് നടത്തിയത്. സിസിടിവി, അക്കൗണ്ട് എന്നിവ പരിശോധിച്ചതിൽ വിശ്വ സമുദ്രയുടെ ജീവനക്കാരായ എസ്.
രമേഷ്, ജി. വെങ്കടേഷ്, പി.
വിഗ്നേഷ്, എൻ. സുനിൽ എന്നിവരും മുൻ ജീവനക്കാരനായ കെ.
മൻമദറാവു കമ്പനിയിൽനിന്നും സ്ക്രാപ്പ് വാങ്ങിക്കുന്ന ഡെൽറ്റ പവർ, എആർ ട്രേഡേഴ്സ് എന്നീ കമ്പനികളുടെ ഏജന്റ് ആയ മുഹമ്മദ് അലി എന്നിവരാണ് പ്രതികളായ 6 പേർ ഇതിൽ നാലു പേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വളപട്ടണം എസ്ഐ ടി.എൻ. വിപിൻ, എസ്ഐ സുരേഷ് ബാബു, സിപിഒ തിലകേഷ്, സിപിഒ സുമിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]