
ഭക്ഷണം കഴിക്കുന്നതിനിടെ അസ്വാസ്ഥ്യം; പയ്യന്നൂരിൽ വീട്ടമ്മ മരിച്ചു
കണ്ണൂർ ∙ പയ്യന്നൂരിൽ ഭക്ഷണം കഴിക്കുന്നതിനിടെ അസ്വാസ്ഥ്യമുണ്ടായ വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിൽ പുത്തന്‍വീട്ടില്‍ കമലാക്ഷിയാണ് (61) മരിച്ചത്.
ശനിയാഴ്ച രാവിലെ വീട്ടില്‍വച്ച് പ്രഭാത ഭക്ഷണം കഴിക്കുമ്പോഴാണ് അസ്വാസ്ഥ്യമുണ്ടായത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്നാണ് ആദ്യം കരുതിയത്.
എന്നാൽ ഹൃദയാഘാതമാണോ എന്ന് ഡോക്ടർമാർ പരിശോധിക്കുകയാണ്. ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുറച്ചുനാളുകളായി ശ്വാസംമുട്ടലും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
മകൾ: സൗമ്യ. മരുമകൻ: പ്രേമൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]