
റെയിൽവേ സ്റ്റേഷനിലെ ഓട്ടോ പാർക്കിങ് മാറ്റിയതിൽ പ്രതിഷേധിച്ച് ഡ്രൈവർമാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തലശ്ശേരി∙ റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷ പാർക്കിങ് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം. ഏതാനും സമയം റെയിൽവേ സ്റ്റേഷനിലെ ഡ്രൈവർമാർ ഓട്ടം നിർത്തിവച്ചു. എന്നാൽ ഓടുന്നവരെ തടഞ്ഞില്ല. ഒന്നാം പ്ലാറ്റ്ഫോമിൽ ഓട്ടോറിക്ഷകൾ വടക്കുഭാഗത്ത് പാർക്ക് ചെയ്യണമെന്ന നിബന്ധനയാണ് ഡ്രൈവർമാർ എതിർത്തത്. വടക്കുഭാഗത്തെ റോഡ് പൊട്ടിത്തകർന്നതാണെന്നും ഇതുവഴി വണ്ടി ഓടിക്കാനാവില്ലെന്നും പറഞ്ഞായിരുന്നു ഡ്രൈവർമാരുടെ പ്രതിഷേധം.
ഒടുവിൽ യൂണിയൻ നേതാക്കൾ എത്തി റെയിൽവേ അധികൃതരുമായി ചർച്ച നടത്തി. ഇന്ന് വീണ്ടും ചർച്ച നടത്താമെന്നും അതുവരെ വടക്കുഭാഗത്ത് പാർക്ക് ചെയ്തു തെക്കുഭാഗത്തെ കവാടത്തിലൂടെ പുറത്തേക്ക് പോകാൻ അനുവദിക്കാമെന്നുമുള്ള ധാരണയിൽ പ്രശ്നം അവസാനിപ്പിച്ചു. ഇന്ന് ചർച്ച നടത്തുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.
നേതാക്കളായ ടി.പി.ശ്രീധരൻ, എൻ.കെ.രാജീവ്, വി.ജലീൽ, ദേവൻ എന്നിവരാണ് തൊഴിലാളികളുമായി ചർച്ച നടത്തിയത്.യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതെ ഓട്ടോറിക്ഷകളിൽ കയറാൻ പാകത്തിൽ ഓട്ടോറിക്ഷകൾ വടക്കുഭാഗത്തും കോൾ ടാക്സികൾ തെക്കുഭാഗത്തും പാർക്ക് ചെയ്യാൻ നേരത്തെ ആർപിഎഫും ട്രാഫിക് പൊലീസും റെയിൽവേ അധികൃതരും യൂണിയൻ നേതാക്കളും ചേർന്ന് എടുത്ത തീരുമാനമാണെന്ന് അധികൃതർ അറിയിച്ചു.