
ബ്രദർ സി.ടി.സൈമൺ സിഎസ്ടി അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശ്രീകണ്ഠപുരം ∙ ബ്രദർ സി.ടി.സൈമൺ സിഎസ്ടി (55) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച 2ന് അങ്കമാലി മൂക്കന്നൂർ ചെറുപുഷ്പ ആശ്രമ ദേവാലയത്തിൽ. സിഎസ്ടി ബ്രദേഴ്സ് സന്യാസസഭ അംഗമാണ്. 1994ൽ സഭാ വസ്ത്രം സ്വീകരിച്ച് ആദ്യ വ്രത വാഗ്ദാനം നടത്തി. 1999ൽ നിത്യവൃതം സ്വീകരിച്ചു. സഭയുടെ വിവിധ സ്ഥാപനങ്ങളിലും ആശ്രമങ്ങളിലും നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. 2005 മുതൽ 2010 വരെ ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. തൃശൂർ കൊരട്ടി സ്വദേശിയാണ്. പിതാവ്: പരേതനായ ചേരാമല്ലൂക്കാരൻ തോമസ്. മാതാവ്: തെരേസ്.