
ആറളത്ത് കാട്ടാനയിറങ്ങി; മൂന്ന് വീടുകൾ തകർത്തു, ഗർഭിണി ഉൾപ്പെടെ 2 പേർക്ക് പരുക്ക്
ഇരിട്ടി ∙ ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയിറങ്ങി മൂന്ന് വീടുകൾ തകർത്തു. ആനയെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗർഭിണി ഉൾപ്പെടെ 2 സ്ത്രീകൾക്ക് പരുക്കേറ്റു.
ഗർഭിണിയായ അശ്വതി, ലീന എന്നിവരാണ് ആനയുടെ മുന്നിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ബ്ലോക്ക് ഒൻപത് പൂക്കുണ്ട് മേഖലയിലാണ് വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ കാട്ടാന ആക്രമണമുണ്ടായത്. പൂക്കുണ്ടിലെ ഷീന നാരായണൻ, ലീന, തങ്കമ്മ എന്നിവർ താമസിക്കുന്ന കുടിലുകളാണ് ആന തകർത്തത്.
ജനവാസമേഖലയിൽ എത്തിയ രണ്ടാനകളിൽ ഒരെണ്ണമാണ് കുടിൽ തകർത്തത്. ആന കുടിൽ തകർക്കാൻ ശ്രമിക്കുന്നതിനിടെ ലീനയും അശ്വതിയും ഓടിരക്ഷപ്പെടുമ്പോഴാണ് വീണ് പരുക്കേറ്റത്.
ഇവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച അയ്യൻകുന്ന് കച്ചേരിക്കടവിൽ കാട്ടാന ഗൃഹനാഥനെ ആക്രമിച്ച് പരുക്കേൽപ്പിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]